Forgery | വ്യാജരേഖ ചമച്ച് ഗർഭഛിദ്രം; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വഴിത്തിരിവ്

 
Fake Documents for Abortion: Turning Point in IB Officer's Death
Fake Documents for Abortion: Turning Point in IB Officer's Death

Photo Credit: X/Gaurav Khairat

● വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകൾ കണ്ടെത്തി.
● യുവതിയുടെ ബാഗിൽ നിന്ന് വ്യാജ ക്ഷണക്കത്തും ലഭിച്ചു.
● വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് മരണകാരണമെന്ന് സംശയം.

തിരുവനന്തപുരം: (KVARTHA) ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് സുരേഷ് ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയ്യാറാക്കിയെന്ന കണ്ടെത്തലുമായി പോലീസ്. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയതെന്നാണ് പോലീസ് നിഗമനം. 

വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെയുള്ള രേഖകൾ പോലീസ് ഐബി ഉദ്യോഗസ്ഥയുടെ ബാഗിൽനിന്ന് കണ്ടെടുത്തതായും പറയപ്പെടുന്നു. കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികിത്സാരേഖകൾ ലഭിച്ചതായും സൂചനയുണ്ട്.

ഇതിനുശേഷമാണ് സുകാന്ത് വിവാഹത്തിൽനിന്ന് പിന്മാറിയതെന്നാണ് പോലീസ് സംശയിക്കുന്നത്. വിവാഹത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മയ്ക്ക് സുകാന്ത് അയച്ചതായും പറയപ്പെടുന്നു. യുവതിയുടെ മരണത്തിന് ഏതാനും ദിസം മുമ്പാണ് ഈ സന്ദേശം അയച്ചത്. ഇതേച്ചൊല്ലി യുവതിയും സുകാന്തും തമ്മിൽ തർക്കമുണ്ടായതായും പോലീസ് അനുമാനിക്കുന്നു. ഇതെല്ലാമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ.

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ കഴിഞ്ഞ ദിവസമാണ് സുകാന്തിനെ പോലീസ് പ്രതി ചേർത്തത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. നിലവിൽ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ സുകാന്തിന്റെ മുൻകൂർ ജാമ്യത്തെ എതിർക്കാനായി പോലീസ് കോടതിയിൽ അറിയിക്കുമെന്നാണ് വിവരം.

അതേസമയം ഒളിവിൽ കഴിയുന്ന സുകാന്ത് ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വീട്ടുകാരെ കുറ്റപ്പെടുത്തിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തങ്ങൾ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ഇരുവീട്ടുകാരും വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ജാമ്യഹർജിയിൽ സുകാന്ത് പറയുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഒരു ജ്യോതിഷിയെ കണ്ടശേഷം യുവതിയുടെ വീട്ടുകാർ താനുമായുള്ള ബന്ധം എതിർത്തു. ഇതിൽ യുവതി നിരാശയിലായിരുന്നു. തൻ്റെ മൊബൈൽ നമ്പർപോലും ബ്ലോക്ക് ചെയ്യാൻ പറഞ്ഞു.

 എന്നാൽ തനിക്കൊപ്പം നിൽക്കാനാണ് യുവതി തീരുമാനിച്ചതെന്നും വീടെടുത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെന്നും സുകാന്ത് ഹർജിയിൽ അവകാശപ്പെടുന്നു. വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നതിനാൽ യുവതി സമ്മർദ്ദത്തിലായിരുന്നുവെന്നും യുവതി ആത്മഹത്യ ചെയ്തതാണെങ്കിൽ അതിന് പിന്നിൽ മാതാപിതാക്കളാണെന്നുമാണ് സുകാന്തിന്റെ ആരോപണം. എന്നാൽ ഈ വാദങ്ങളെ യുവതിയുടെ കുടുംബം തള്ളിയിട്ടുണ്ട്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

In the case of the IB officer's suicide in Thiruvananthapuram, police have reportedly discovered that her friend used forged marriage documents and a fake wedding invitation for her abortion. He allegedly withdrew from the marriage later, which police suspect led to her death. Charges of rape and kidnapping have been filed against him.

#KeralaCrime #IBOfficerDeath #FakeDocuments #Abortion #PoliceInvestigation #Thiruvananthapuram

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia