കോപ്പിയടി പിടിച്ചതിന് വിദ്യാർഥിനികളുടെ പരാതി; പീഡനക്കേസിൽ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി

 
Image Representing Court Exonerates Professor in Assault Case Filed by Students Caught Cheating

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന.
● പരാതിക്കാരെയും പൊലീസിനെയും കോടതി വിമർശിച്ചു.
● മൂന്നാർ ഗവ. കോളേജിലെ സംഭവമാണ് കേസിനാധാരം.

തൊടുപുഴ: (KVARTHA) കോപ്പിയടി പിടിച്ചതിന് അഡിഷണൽ ചീഫ് എക്സാമിനർക്കെതിരെ വിദ്യാർഥിനികൾ നൽകിയ പീഡനക്കേസിൽ ആരോപണവിധേയനെ കോടതി വിട്ടയച്ചു. തൊടുപുഴ അഡിഷണൽ സെഷൻസ് ജഡ്ജി ലൈജുമോൾ ഷെരീഫാണ് പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട പ്രൊഫ. ആനന്ദ് വിശ്വനാഥനെ കുറ്റവിമുക്തനാക്കിയത്.

Aster mims 04/11/2022

മൂന്നാർ ഗവ. കോളജിൽ 2014 ഓഗസ്റ്റ് 27-നും സെപ്റ്റംബർ 5-നും ഇടയിൽ നടന്ന എം.എ. ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷാ ഹാളിൽ കോപ്പിയടിച്ച അഞ്ച് വിദ്യാർഥിനികളെ അഡിഷണൽ ചീഫ് എക്സാമിനറും കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ പ്രൊഫ. ആനന്ദ് പിടികൂടിയിരുന്നു.

സംഭവം സർവകലാശാലയിലേക്ക് റിപ്പോർട്ട് ചെയ്യാൻ ഇൻവിജിലേറ്ററെ ചുമതലപ്പെടുത്തി. എന്നാൽ, പിടിക്കപ്പെട്ടവർ എസ്.എഫ്.ഐ. പ്രവർത്തകരായിരുന്നതിനാൽ നിർദേശം അനുസരിക്കാൻ ഇൻവിജിലേറ്റർ തയ്യാറായില്ല. തുടർന്ന് അഞ്ച് വിദ്യാർഥിനികൾ വിദ്യാഭ്യാസ മന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. നാല് വിദ്യാർഥിനികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് നാല് കേസുകളെടുത്തു. ഇതിൽ രണ്ട് കേസുകളിൽ അധ്യാപകനെ നേരത്തേ കോടതി വിട്ടയച്ചിരുന്നു. മറ്റ് രണ്ട് കേസുകളിൽ മൂന്ന് വർഷം തടവിന് ശിക്ഷിച്ചു.

ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ് തൊടുപുഴ അഡിഷണൽ സെഷൻസ് കോടതിയുടെ ഇപ്പോഴത്തെ വിധി. പരാതിക്കാരെയും പോലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു. പീഡനക്കേസിൽ കുടുക്കി പക വീട്ടാനുള്ള ശ്രമത്തിന് പ്രിൻസിപ്പൽ കൂട്ടുനിന്നെന്നും, ഈ കേസിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രൊഫ. ആനന്ദ് വിശ്വനാഥന് വേണ്ടി അഭിഭാഷകരായ എസ്. അശോകൻ, ഷാജി ജോസഫ്, റെജി ജി. നായർ, പ്രസാദ് ജോസഫ്, സണ്ണി മാത്യു, പ്രേംജി സുകുമാർ, അഭിജിത് സി. ലാൽ എന്നിവർ ഹാജരായി.
 

കോപ്പിയടി പിടിച്ചതിന് വ്യാജ പരാതി നൽകിയ വിദ്യാർഥിനികളുടെ നടപടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?

Article Summary: Court acquits professor in fake sexual harassment case.

#Kerala #TaleofJustice #CourtVerdict #CrimeNews #MunnarCollege #FakeComplaint

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia