Arrested | വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയതായി പരാതി; യുവാവ് പിടിയില്‍

 


ADVERTISEMENT

പരവൂര്‍: (www.kvartha.com) വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെന്ന പരാതിയില്‍ യുവാവ് പിടിയില്‍. പരവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ജി കൃഷ്ണകുമാര്‍ (40) ആണ് പിടിയിലായത്. വിദേശത്ത് ഓഫീസ് സ്റ്റാഫ് ജോലി നല്‍കാമെന്ന് പറഞ്ഞ് വിസക്ക് ഒരാളില്‍ നിന്ന് 45000 രൂപയോളം വീതം പത്തിലധികം ആളുകളില്‍നിന്ന് പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Aster_MIMS

തട്ടിപ്പിനിരയായ കൊല്ലം സ്വദേശികളായ വിമല്‍, അഖില്‍, രാകേഷ് എന്നിവരാണ് ജില്ല പൊലീസ് മേധാവി മെറിന്‍ ജോസഫിന് പരാതി നല്‍കിയത്. തുടര്‍ന്ന് പരവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തില്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

Arrested | വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയതായി പരാതി; യുവാവ് പിടിയില്‍

ചാത്തന്നൂര്‍ അസി. കമീഷനര്‍ ബി ഗോപകുമാറിന്റെ നേതൃത്വത്തില്‍ പരവൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ നിസാര്‍, എസ്‌ഐമാരായ നിതിന്‍ നളന്‍, സുരേഷ് ബാബു, എസ്‌സിപിഒ റെലേഷ് ബാബു, സിപിഒ സതീശന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Keywords: News, Kerala, Complaint, Crime, Fraud, Job, Extorting money by offering job abroad; One arrested.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia