Crime  കുഞ്ഞിന്റെ മരണം: ഇന്ത്യക്കാരിയായ ഷഹ്സാദി ഖാന്റെ വധശിക്ഷ യുഎഇയിൽ നടപ്പാക്കി 

 
Shahzadi Khan profile image, Indian woman executed in UAE.
Shahzadi Khan profile image, Indian woman executed in UAE.

Photo: Arranged

● ഷഹ്‌സാദി ഖാൻ ഉത്തർപ്രദേശ് സ്വദേശിയാണ്.
● അബുദാബിയിലാണ് ഷഹ്‌സാദി ഖാനെ വധശിക്ഷക്ക് വിധേയമാക്കിയത്.
● ഷഹ്‌സാദി ഖാന്റെ പിതാവ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.
● ഫെബ്രുവരി 15-നാണ് ഷഹ്‌സാദി ഖാന്റെ വധശിക്ഷ നടപ്പാക്കിയത്.

 

ന്യൂഡല്‍ഹി: (KVARTHA) നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ യുഎഇയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഷഹ്‌സാദി ഖാനെ അബുദബിയിൽ വധശിക്ഷയ്ക്ക് വിധേയമാക്കി. നീണ്ട നിയമപോരാട്ടത്തിനും ദയാഹർജികൾക്കുമൊടുവിൽ, ഷഹ്‌സാദിയുടെ വധശിക്ഷ ഫെബ്രുവരി 15-ന്  നടപ്പാക്കിയതായുള്ള വിവരം വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈകോടതിയെ അറിയിച്ചു.

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയത്തിലായ ഉസൈര്‍ വഴിയാണ് ഷഹ്സാദി അബുദബിയിലെത്തിയത്. ഷഹ്‌സാദിയെ ഉസൈര്‍ തന്റെ ബന്ധുക്കളായ ഫൈസ്-നദിയ ദമ്പതികൾക്ക് കൈമാറി. നിയമപരമായ വിസ ലഭിച്ച ശേഷം 2021 ഡിസംബറിലാണ് യുവതി അബുദബിയില്‍ എത്തിയത്. 2022 ഓഗസ്റ്റില്‍ തൊഴിലുടമ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി, അവനെ പരിചരിക്കുന്ന ജോലിയായിരുന്നു ഷഹ്സാദിക്ക്. 2022 ഡിസംബര്‍ ഏഴിന് കുട്ടിക്ക് പതിവ് വാക്‌സിനേഷനുകള്‍ നൽകുകയും അതേ ദിവസം വൈകുന്നേരം മരിക്കുകയും ചെയ്തു.

ആശുപത്രി പോസ്റ്റ്‌മോര്‍ട്ടം ശുപാര്‍ശ ചെയ്തിട്ടും, കുട്ടിയുടെ മാതാപിതാക്കള്‍ അത് നിരസിക്കുകയും തുടര്‍ അന്വേഷണങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള സമ്മതപത്രം ഒപ്പിടുകയും ചെയ്തു. പിന്നീട്, 2023 ഫെബ്രുവരിയില്‍, യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതായി സമ്മതിക്കുന്ന വീഡിയോ റെക്കോര്‍ഡിംഗ് പുറത്തുവന്നു. എന്നാല്‍, തന്റെ തൊഴിലുടമയും അവരുടെ കുടുംബവും പീഡിപ്പിച്ചും ഉപദ്രവിച്ചും സമ്മതിപ്പിച്ചതാണെന്ന് ഷഹ്സാദി അവകാശപ്പെട്ടു. തുടര്‍ന്ന്, യുവതിയെ അബുദബി പൊലീസിന് കൈമാറി. വിചാരണയ്ക്ക് ശേഷം  2023 ജൂലൈ 31-ന് വധശിക്ഷ വിധിക്കുകയായിരുന്നു.

ഷഹ്സാദി ഖാന്റെ പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, തന്റെ മകൾ ഫെബ്രുവരി 15-ന് തടവില്‍ നിന്ന് ഫോണില്‍ വിളിച്ചിരുന്നതായും, അവസാന ആഗ്രഹം മാതാപിതാക്കളുമായി സംസാരിക്കണമെന്നാണെന്നും അറിയിച്ചു. മകളുടെ നിലവിലെ നിയമപരമായ സ്ഥിതി അറിയാനും അവള്‍ ജീവിച്ചിരിപ്പുണ്ടോ അതോ വധിക്കപ്പെട്ടോ എന്ന് സ്ഥിരീകരിക്കാനും ആവശ്യപ്പെട്ടും ഫെബ്രുവരി 21-ന് അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതി. തുടര്‍ന്ന്, ശനിയാഴ്ച അദ്ദേഹം അതേ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

ഇതിനൊടുവിലാണ് ഫെബ്രുവരി 15-ന് യുവതിയെ വധിച്ചതായും മാര്‍ച്ച് അഞ്ചിന് ഖബറടക്കം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഫെബ്രുവരി 28-നാണ് വിദേശകാര്യ മന്ത്രാലയത്തിന് ഈ വിവരം ലഭിച്ചതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ്മ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്ന ജസ്റ്റിസ് സച്ചിന്‍ ദത്ത ഇതിനെ 'വളരെ ദൗര്‍ഭാഗ്യകരമായ' സംഭവമെന്ന് വിശേഷിപ്പിച്ചു.

Indian woman Shahzadi Khan, convicted in the UAE for the death of a four-month-old child, has been executed. The execution took place on February 15, as confirmed by the Ministry of External Affairs.

#UAE #Execution #India #Legal #Justice #ShahzadiKhan

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia