Arrested | 'ഹോടെലില്‍ ഭക്ഷണം കഴിക്കാനെത്തിയയാളുടെ കാര്‍ മോഷ്ടിച്ചു': സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍
Apr 11, 2023, 10:23 IST
കാക്കനാട്: (www.kvartha.com) ഹോടെലില്‍ ഭക്ഷണം കഴിക്കാനെത്തിയയാളുടെ കാര്‍ മോഷ്ടിച്ചെന്ന സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ദിനേശ് ബിശ്വകര്‍മയെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കരയിലെ ഒരു റെസ്റ്റാറന്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇയാള്‍ കാര്‍ പാര്‍ക് ചെയ്യാമെന്ന് പറഞ്ഞ് താക്കോല്‍ വാങ്ങി കാറുമായി കടന്നുകളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പൊലീസ് പറയുന്നത്: ഇടക്കൊച്ചി സ്വദേശിയായ കാര്‍ ഉടമ കുടുംബവുമൊന്നിച്ച് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടെ കാര്‍ പാര്‍ക് ചെയ്യാമെന്ന് പറഞ്ഞ് താക്കോല്‍ വാങ്ങി കാറുമായി കടന്നുകളഞ്ഞു. പിന്നാലെ ഉടമ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തിനിടയില്‍ ഇന്‍ഫോപാര്‍ക് സ്റ്റേഷന്‍ പരിധിയിലെ നിലംപതിഞ്ഞിമുകള്‍ ഭാഗത്ത് കാര്‍ അപകടത്തില്‍പെട്ടതായി വിവരം ലഭിക്കുകയായിരുന്നു. അതിവേഗത്തില്‍ ഓടിച്ചുപോകുന്നതിനിടെ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലും തുടര്‍ന്ന് മറ്റൊരു കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് നാട്ടുകാര്‍ തടഞ്ഞുവെച്ച പ്രതിയെ തൃക്കാക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Ernakulam, Kakkanad, News, Kerala, Arrest, Arrested, Crime, Robbery, Car, Security employee, Stealing, Ernakulam: Security employee arrested for stealing car.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.