Arrested | 'സുഹൃത്തിന്റെ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം മോഷ്ടിച്ചു'; പൊലീസുകാരന്‍ പിടിയില്‍

 


എറണാകുളം: (www.kvartha.com) വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. സിറ്റി എആര്‍ കാംപിലെ അമല്‍ ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

Arrested | 'സുഹൃത്തിന്റെ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം മോഷ്ടിച്ചു'; പൊലീസുകാരന്‍ പിടിയില്‍

അലമാരയില്‍ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് അമല്‍ മോഷ്ടിച്ചത്. സ്വര്‍ണം കാണാനില്ലെന്ന നടേശന്റെ പരാതിയിലാണ് സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍ അമല്‍ദേവ് സ്വര്‍ണം മോഷ്ടിച്ചതായി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

           
Arrested | 'സുഹൃത്തിന്റെ വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം മോഷ്ടിച്ചു'; പൊലീസുകാരന്‍ പിടിയില്‍

 

തുടര്‍ന്ന് അമല്‍ ദേവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. താന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും അതാണ് സ്വര്‍ണം മോഷ്ടിക്കാന്‍ കാരണമെന്നും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ അമല്‍ ദേവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

Keywords:  Ernakulam, News, Kerala, Robbery, Police, Case, Crime, Arrest, Arrested, Ernakulam: Policeman arrested in theft case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia