Students Arrested | 'കോളജ് ഹോസ്റ്റലില്‍ സഹപാഠിയെ അതിക്രൂരമായി മര്‍ദിച്ചു, ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹത്തുവച്ചു'; 4 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) കോളജ് ഹോസ്റ്റലില്‍ സഹപാഠിയെ അതിക്രൂരമായി മര്‍ദിച്ചെന്ന സംഭവത്തില്‍ നാല് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ഭീമവാരത്തിലെ എന്‍ജിനീയറിങ് കോളജിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാതോടെയാണ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഹോസ്റ്റല്‍ റൂമില്‍ വച്ച് നാലു യുവാക്കള്‍ മറ്റൊരു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളില്‍ ദയനീയമായി കരഞ്ഞുകൊണ്ട് വിദ്യാര്‍ഥി അടിക്കരുതെന്ന് അപേക്ഷിക്കുന്നുണ്ട്. അത് ചെവികൊള്ളാതെ വടികളും മറ്റും കൊണ്ട് മര്‍ദനം തുടരുകയാണ് മറ്റ് വിദ്യാര്‍ഥികള്‍.

Students Arrested | 'കോളജ് ഹോസ്റ്റലില്‍ സഹപാഠിയെ അതിക്രൂരമായി മര്‍ദിച്ചു, ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹത്തുവച്ചു'; 4 എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

പ്രതികള്‍ ഇസ്തിരിപ്പെട്ടി ചൂടാക്കി കൈക്കും നെഞ്ചത്തും വെച്ചതായും വടികളും പിവിസി പൈപുകളും ഉപയോഗിച്ച് മര്‍ദിച്ചതെന്നാണ് സംശയം. എന്നാല്‍ മര്‍ദനത്തിനുള്ള കാരണം വ്യക്തമല്ല. രണ്ട് ദിവസം മുമ്പ് നടന്ന സംഭവമാണിതെന്ന് പൊലീസ് പറയുന്നു. മര്‍ദനമേറ്റ അങ്കിത് എന്ന വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ശരീരമാസകലം പരിക്കേറ്റിട്ടുണ്ട്.

Keywords: Hyderabad, News, National, Students, Arrest, Arrested, Police, Crime, Engineering Student Attacked By Classmates; 4 arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia