Investigation | വയോധികയുടെ കൊലപാതകം: കസ്റ്റഡിയിലെടുത്തയാള്‍ക്ക് ഹൃദയാഘാതം; അന്വേഷണം തുടരുന്നു
● പ്രതിയായ അജയന് ഹൃദയാഘാതം അനുഭവപ്പെട്ടു.
● ആലപ്പുഴ മെഡിക്കൽ കോളജിൽ തീവ്രപരിചരണത്തിൽ.
● കേസുമായി അജയന് നേരിട്ടുള്ള ബന്ധം ഇല്ലെന്ന് പ്രാഥമിക നിഗമനം.
കലവൂർ: (KVARTHA) കൊച്ചിയിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കലവൂരിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിക്ക് ഹൃദയാഘാതം സംഭവിച്ചു.
കൊച്ചി കടവന്ത്ര കർഷക റോഡ് ശിവകൃപയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുഭദ്രയുടെ (73) മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത കാട്ടൂരിലെ അജയനെയാണ് (39) ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മേസ്തിരിപ്പണിക്കാരനായ അജയൻ, മാത്യൂസിന്റെ വീടിന് സമീപം കുഴി വെട്ടിയയാളാണെന്നാണ് പൊലീസിന്റെ നിഗമനം. മാത്യൂസിന്റെ വീട്ടിലെ ശുചിമുറിയിലെ അറ്റകുറ്റപ്പണി ചെയ്തിരുന്ന അജയൻ, വൈകീട്ട് പണി തീരാറായപ്പോൾ മുൻഭാഗത്ത് വലിയ കുഴിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും രാത്രി നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ചെട്ടികാട് ഗവ. ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ഇ.സി.ജി പരിശോധനയിൽ വ്യത്യാസം കണ്ടതിനാല്‍ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിൽ ഗുരുതരായ തകരാറുണ്ടെന്ന് മനസ്സിലാക്കി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കേസുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെയാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡ് പഴമ്ബാശേരി വില്യംസിന്‍റെ ഉടമസ്‌ഥതയിലുള്ള വീട്ടിലെ ശുചിമുറിയോട് ചേർന്ന് നാലടി താഴ്ചയിൽ കുഴിച്ചിട്ട നിലയിലാണ് സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകക്ക് താമസിച്ച സുഭദ്രയുടെ സുഹൃത്തുക്കളായ കാട്ടൂർ പള്ളിപറമ്ബില്‍ മാത്യൂസ് (നിഥിൻ-33) കൂടെയുണ്ടായിരുന്ന ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയും (30) ഒളിവിലാണ്.
#ElderlyMurder, #CustodialHeartAttack, #KeralaCrime, #PoliceInvestigation, #Kalavoor, #Ajayan