‘വീട്ടുചെലവിന് പണം ചോദിച്ചതിന് മകൻ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു’; ചികിത്സയിലായിരുന്ന 88-കാരി മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഫെബ്രുവരി 11 ബുധനാഴ്ച രാത്രി മദ്യലഹരിയിലെത്തിയ മകൻ സജീവൻ അമ്മയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
● വീഴ്ചയിൽ മുറ്റത്തെ ചവിട്ടുപടിയിൽ തലയിടിച്ചാണ് ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
● കണ്ണൂർ ടൗൺ പൊലീസ് മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
● പരേതനായ രാമനാണ് ശാന്തയുടെ ഭർത്താവ്. അഞ്ച് മക്കളുണ്ട്.
കണ്ണൂർ: (KVARTHA) വീട്ടുചെലവിന് പണം ചോദിച്ചതിൽ പ്രകോപിതനായി മകൻ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ വയോധികയായ അമ്മ ചികിത്സയിലിരിക്കെ മരിച്ചു. അലവിൽ പള്ളിയാംമൂല ലക്ഷം വീട് ഉന്നതിയിലെ വി. ശാന്ത (88) യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് എ.കെ.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.
സംഭവം ഇങ്ങനെ
ഫെബ്രുവരി 11 ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം. മദ്യലഹരിയിലാണ് മകൻ സജീവൻ (58) വീട്ടിലെത്തിയത്. തുടർന്ന് വീട്ടുചെലവിലേക്ക് അമ്മ പണം ചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി.
ഇതിൽ പ്രകോപിതനായ സജീവൻ കസേരയിൽ ഇരിക്കുകയായിരുന്ന അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിയുകയായിരുന്നു. വീഴ്ചയിൽ മുറ്റത്തെ ചവിട്ടുപടിയിൽ തലയിടിച്ചാണ് ശാന്തയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
മകൻ റിമാൻഡിൽ
ഉടൻ തന്നെ ബന്ധുക്കൾ ശാന്തയെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത കണ്ണൂർ ടൗൺ പൊലീസ് മകൻ സജീവനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
ഇൻക്വസ്റ്റ് നടത്തി
പരേതനായ രാമനാണ് ശാന്തയുടെ ഭർത്താവ്. മക്കൾ: രഞ്ജിനി, സജിനി, സജീവൻ (പ്രതി), സജിത, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, പരേതനായ രവീന്ദ്രൻ, അനിൽകുമാർ. കണ്ണൂർ ടൗൺ പൊലീസ് മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: An 88-year-old woman in Kannur, who was brutally thrown out of her house by her son for asking for household money, died in the hospital. The son is currently in custody.
#Kannur #CrimeNews #ElderlyAbuse #DomesticViolence #KeralaPolice #Tragedy #Alcoholism #KVARTHA
