വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹയതുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍, ചെറുമകന്‍ കസ്റ്റഡിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 23.10.2021) നെയ്യാറ്റിന്‍കരയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹയതുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍. നെയ്യാറ്റിന്‍കര വെണ്‍പകല്‍ ചുണ്ടവിള സ്വദേശി ശ്യാമളയാണ് മരിച്ചത്. സംഭവത്തില്‍ ചെറുമകന്‍ ബിജുമോനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
Aster mims 04/11/2022

മകള്‍ക്കും ചെറുമകനും ഒപ്പമായിരുന്നു താമസം. കടുത്ത മദ്യപാനിയായ ചെറുമകന്‍ ബിജുമോന്‍ ശ്യമളയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ശ്യാമള തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തുകയും ബിജുമോന്‍ ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകളും മുറിവും കാണിച്ചിരുന്നതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ശ്യാമളയെ ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹയതുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍, ചെറുമകന്‍ കസ്റ്റഡിയില്‍

Keywords:  Thiruvananthapuram, News, Kerala, Death, Found Dead, Woman, Police, Case, Custody, Crime, Elderly woman found dead in Neyyattinkara; Man in police custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia