Theft | 'വീട്ടില്‍ കയറി വയോധികയെ അടിച്ചുവീഴ്ത്തി ഐ ഫോണ്‍ കവര്‍ന്നു'; 16കാരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി
May 31, 2023, 08:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) മാഹിയില്‍ വീട്ടില്‍കയറി വയോധികയെ ആക്രമിച്ച് പരിക്കേല്‍പിച്ച് കവര്‍ച നടത്തിയെന്ന സംഭവത്തില്‍ നഷ്ടപ്പെട്ടത് ഐ ഫോണ്‍ മാത്രമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിയായ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് സംഘം അധ്യാപികയുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വീട്ടില്‍ പരിശോധന നടത്തി.
കിടപ്പുമുറിയിലെ അലമാര വലിച്ചിട്ട നിലയിലായിരുന്നുവെന്നും ഇതില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. വിലപിടിപ്പുള്ള ഐഫോണ്‍ മാത്രമാണ് കവര്‍ന്നതെന്ന് കണ്ടെത്തി. ഞായ റാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
പൊലീസ് പറയുന്നത്: മുണ്ടാക്ക് പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന റിട. അധ്യാപിക മേരി റോക്കിക്ക് (75) ആണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇവര്‍ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു. മക്കള്‍ സംസ്ഥാനത്ത് പുറത്ത് ജോലിചെയ്യുകയാണ്. പരുക്കേറ്റ മേരി രണ്ട് മണിക്കൂറോളം ബോധമില്ലാതെയും അവശയായും വീട്ടില്‍ കിടന്നു. രക്തം വാര്‍ന്നൊഴുകിയിരുന്നു. തുടര്‍ന്ന് അവര്‍ തന്നെയാണ് വീടിന് പുറത്തിറങ്ങി ആളുകളെ അറിയിച്ചത്.
ആക്രമിച്ച 16കാരന്റെ മാതാപിതാക്കള്‍ മാഹിയിലും പരിസരപ്രദേശങ്ങളിലും കൂലിവേല ചെയ്ത് ഉപജീവനം നടത്തുന്നവരാണ്. സ്‌കൂള്‍ അവധിക്കാലത്ത് കുട്ടി മാതാപിതാക്കളുടെ താമസസ്ഥലമായ മാഹിയില്‍ എത്തിയ തായിരുന്നു. വീട്ടില്‍ നിരീക്ഷണ ക്യാമറയുള്ളതിനാലാണ് ഉടനെ പിടികൂ ടാനായത്.
മാഹി സര്‍കിള്‍ ഇന്‍സ്പെക്ടര്‍ എം ഡി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിനിടയിലാണ് അറസ്റ്റ്. മാഹി എസ്‌ഐ രാധാകൃഷ്ണന്‍, എഎസ്‌ഐമാരായ കിഷോര്‍ കുമാര്‍, സുനില്‍ കുമാര്‍, പ്രസാദ്, സതീശന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ശ്രീജേഷ്, വിജയകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മാഹി ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അധ്യാപികയെ തലശ്ശേരിയിലെ ആസ്പത്രിയിലേക്ക് മാറ്റി. ഇവര്‍ സുഖം പ്രാപിച്ചുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Keywords: Kannur, Thalassery, News, Kerala, Elderly woman, Attacked, Stole, iPhone, Evidence, Police, Elderly woman attacked and stole iPhone; Evidence collection with 16-year-old.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

