Assault | ബീഫ് കയ്യിലുണ്ടെന്ന് ആരോപിച്ച് ട്രെയിനിൽ വയോധികനെ മര്‍ദിച്ച സംഭവത്തിൽ 3 പേർ പിടിയിൽ; നടപടി വീഡിയോ വൈറലായതിന് പിന്നാലെ
മഹാരാഷ്ട്രയിൽ നിരോധിച്ചിട്ടില്ലാത്ത പോത്തിറച്ചിയാണ് ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
മുംബൈ: (KVARTHA) ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ഓടുന്ന ട്രെയിനിൽ വയോധികനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ജൽഗാവ് സ്വദേശിയായ ഹാജി അശ്റഫ് അലി സയ്യിദ് ദുസൈൻ (72) എന്നയാളെയാണ് ആക്രമിച്ചത്. മുംബൈ കല്യാണിലുള്ള മകളെ കാണാൻ ട്രെയിനിൽ പോകുമ്പോഴാണ് യുവാക്കള്‍ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്. വൈറലായ വീഡിയോയിൽ, ഒരു ഡസനോളം ആളുകൾ വയോധികനെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും കാണാം. കൈയിലുള്ളത് ബീഫാണോയെന്ന് ചോദിച്ചായിരുന്നു ആക്രമണം.
महाराष्ट्र के जलगांव के एक गांव के हाजी अशरफ अपनी बेटी से मिलने के लिए कल्याण जा रहे थे। रास्ते मे ट्रेन में बैठे गुंडों ने उन पर गौमांस ले जाने का आरोप लगाकर उन्हें भद्दी गालियां देते हुए उनके साथ बुरी तरह से मारपीट की है। इन आतंकियो का ईलाज सरकार करेगी pic.twitter.com/ztbY19b8QI
— AIMIM MEWAT (@AIMIM__MEWAT) August 31, 2024
ഓഗസ്റ്റ് 28 ന് ഹാജി അശ്റഫ് ധൂലെ-ഛത്രപതി ശിവാജി ടെർമിനസ് എക്‌സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിൽ നിരോധിച്ചിട്ടില്ലാത്ത പോത്തിറച്ചിയാണ് ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.