അമേരിക്കയില്‍ 3 മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് മരണം; ഒരാള്‍ അറസ്റ്റില്‍
Mar 17, 2021, 10:47 IST
വാഷിങ്ടണ്‍: (www.kvartha.com 17.03.2021) അമേരിക്കയിലെ അറ്റ്ലാന്റയില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ ആറ് ഏഷ്യന്‍ വനിതകള്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ചു. വെടിയുതിര്‍ത്തതെന്ന് കരുതുന്ന റോബര്‍ട്ട് ആരോണ്‍ ലോങിനെ(21) പൊലീസ് അറസ്റ്റ് ചെയ്തു. വടക്കു കിഴക്കന്‍ അത്ലാന്റയിലാണ് സംഭവം.
ഇവിടത്തെ മൂന്ന് മസാജ് പാര്‍ലറുകളില്‍ അക്രമി വെടിയുതിര്‍ത്തുകയായിരുന്നു. മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാള്‍ തന്നെയാണെന്ന് പൊലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. റോബര്‍ട്ട് ആരോണ്‍ ലോങിനെ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Keywords: Washington, News, World, Death, Shot dead, Killed, Police, Crime, Arrest, Eight killed, one arrested after 3 massage parlours shot up in US
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.