Injured | 'മദ്യപിച്ച് വാഹനമോടിച്ചതിനുള്ള പിഴ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ട്രാഫിക് പൊലീസുകാരെ ഇടിച്ചു'; 2 പേര്‍ക്ക് പരുക്ക്
ന്യൂഡെല്‍ഹി: (www.kvartha.com) മദ്യപിച്ച് വാഹനമോടിച്ചതിനുള്ള പിഴ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ട്രാഫിക് പൊലീസുകാരെ ഇടിച്ച് പരുക്കേല്പിച്ചതായി റിപോര്‍ട്. ട്രാഫിക് ഹെഡ് കോണ്‍സ്റ്റബിള്‍മാരായ വികാസ്, സുരത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സുരത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും വികാസിന് തലക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മദ്യപിച്ച് വാഹനമോടിച്ചതിനുള്ള പിഴയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ട്രാഫിക് ഉദ്യോഗസ്ഥരെ വാഹനമിടിച്ചത്. ഇയാളെ പൊലീസ് പിന്തുടര്ന്ന് പിടികൂടി സേ് രജിസ്റ്റര്‍ ചെയ്തു. സന്തോഷ് (31) എന്നയാളാണ് പ്രതി. ഇയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. അനുവദനീയമായതിന്റെയും ആറ് മടങ്ങ് കൂടുതല്‍ മദ്യത്തിന്റെ അംശം ഇദ്ദേഹത്തിന്റെ ശരീരത്തിലെത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ പ്രതിക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
Keywords: New Delhi, News, National, Injured, Fine, Treatment, hospital, Accident, Crime, Drunk Delhi Man Hits Two Traffic Cops With Car To Avoid Paying Fine.