Arrested | പാര്‍ടിക്കിടെ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്; 4 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

കൊല്‍കത: (www.kvartha.com) റിസോര്‍ടിലെ പാര്‍ടിക്കിടെ മയക്കുമരുന്ന് നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കൊല്‍കതയുടെ കിഴക്കന്‍ പ്രദേശമായ രജര്‍ഹട്ടിലാണ് സംഭവം. നവംബര്‍ ഒമ്പതിന് ഒരു റിസോര്‍ടില്‍ നടന്ന പാര്‍ട്ടിക്കിടെ നാല് പേര്‍ തന്നെ ഉപദ്രവിച്ചെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.

Aster_MIMS

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഒരു സുഹൃത്തിനൊപ്പം റിസോര്‍ടില്‍ പാര്‍ടിക്കെത്തിയ യുവതി രാത്രി 10 മണി വരെ അവിടെ ഉണ്ടായിരുന്നു. അവിടെവച്ച് നാല് പേരില്‍ നിന്ന് തനിക്ക് ലൈംഗികോപദ്രവം നേരിട്ടുവെന്നാണ് യുവതിയുടെ പരാതി.

Arrested | പാര്‍ടിക്കിടെ മയക്കുമരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസ്; 4 പേര്‍ അറസ്റ്റില്‍

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് തെരച്ചില്‍ നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. തനിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു പീഡനമെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: Kolkata, News, National, Police, Molestation, Woman, Crime, Drugged, Molested At Party, Alleges Kolkata Woman, 4 Arrested.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia