ആലുവയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 3 കോടിയോളം വില വരുന്ന എംഡിഎംഎ പിടികൂടി, 2 യുവാക്കള്‍ കസ്റ്റഡിയില്‍
Dec 26, 2021, 12:14 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 26.12.2021) ആലുവയില്‍ വന്‍ ലഹരിമരുന്ന് വേട്ട. റെയില്‍വെ സ്റ്റേഷന് മുന്നില്‍ മൂന്ന് കോടിയോളം വില വരുന്ന മൂന്ന് കിലോ എംഡിഎംഎ പിടികൂടി എക്‌സൈസ് ഇന്റലിജന്‍സ്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സൈനുലാബുദീന്‍ (23), രാഹുല്‍ സുഭാഷ് (27) എന്നിവരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തേക്ക് ലഹിമരുന്നെത്തിയേക്കുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനക്കിടെയാണ് വന്‍തോതില്‍ എംഡിഎംഎ പിടിച്ചെടുത്തത്. ലഹരിയുമായി ഇവര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ അയ്യപ്പ ഭക്തരുടെ വേഷത്തില്‍ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ കയറുകയായിരുന്നു.
പാനിപൂരിയുടേയും ഫ്രൂട് ജ്യൂസ് പാകിന്റെയും ഉള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. മംഗള എക്‌സ്പ്രസില്‍ ഡെല്‍ഹിയില്‍ നിന്നും എംഡിഎംഎ കടത്തിക്കൊണ്ട് വരികയായിരുന്നു അധികൃതര്‍ വ്യക്തമാക്കി. ആലുവ ആര്‍പിഎഫിന്റെയും എക്‌സൈസിന്റെയും സഹായത്തോടെ തൃശൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറും സംഘവുമാണ് പരിശോധന നടത്തിയത്.
Keywords: Kochi, News, Kerala, Custody, Crime, Police, Train, Railway, Drug seized from Aluva; Two men in Police custody

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.