Drug Sale | വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന; ഉളിക്കലിൽ യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

 
drug sale centered around rental quarters 3 arrested includ
drug sale centered around rental quarters 3 arrested includ

Photo: Arranged

● 2.175 ഗ്രാം എം.ഡി.എം.എ പിടികൂടി 
● ലഹരി വസ്തുക്കൾ വിൽക്കാൻ ഉപയോഗിക്കുന്ന ചെറിയ കവറുകളും കണ്ടെടുത്തു.
● രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

കണ്ണൂർ: (KVARTHA) ഇരിട്ടിക്കടുത്തുള്ള ഉളിക്കലിൽ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തിയിരുന്ന മൂന്നംഗ സംഘത്തെ ഉളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കുടക് ജില്ലയിലെ ബി ഇ അബ്ദുൽ  ഹക്കീം (32), ഉളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുബശ്ശിർ (31), കർണാടക ധാർവാഡ് ഹൂബ്ലിയിലെ കോമള (32) എന്നിവരാണ് പിടിയിലായത്. 

കണ്ണൂർ റൂറൽ പൊലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്.

2.175 ഗ്രാം എം.ഡി.എം.എയും ലഹരി വസ്തുക്കൾ വിൽക്കാൻ ഉപയോഗിക്കുന്ന ചെറിയ കവറുകളും ഇവരിൽ നിന്ന് കണ്ടെടുത്തു. എസ്.ഐ. കെ. സുരേഷ്, എ.എസ്.ഐ. ഗീത, എ.എസ്.ഐ. രാജീവ്, എസ്.സി.പി.ഒ. സജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Three individuals, including a woman, were arrested in Ulikkal for drug sale centered around rental quarters.
#DrugSale #UlikkalNews #KannurPolice #MDMA #Arrest #DrugRaids

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia