Drug Seizure | കണ്ണൂർ വിമാനത്താവളത്തിന് സമീപം മയക്കുമരുന്ന് വേട്ട: 16 ഗ്രാം മെത്താഫിറ്റാമിനുമായി യുവാക്കൾ പിടിയിൽ

 
Drug Bust Near Kannur Airport: Youth Arrested with 16 Grams of Methamphetamine
Drug Bust Near Kannur Airport: Youth Arrested with 16 Grams of Methamphetamine

Photo: Arranged

● കൂത്തുപറമ്പ് എക്സൈസ് ആണ് അറസ്റ്റ് ചെയ്തത്. 
● രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. 
● മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.

കണ്ണൂർ: (KVARTHA) അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വീണ്ടും വലിയ മയക്കുമരുന്ന് വേട്ട നടന്നു. വിമാനത്താവളത്തിനടുത്തുള്ള ചാലോട് വെച്ച് 16.817 ഗ്രാം മെത്താഫിറ്റാമിനുമായി രണ്ട് യുവാക്കളെ കൂത്തുപറമ്പ് എക്സൈസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആൻ്റി നർക്കോട്ടിക് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ. വിജേഷിൻ്റെ നേതൃത്വത്തിൽ ചാലോട് ഭാഗത്ത് നാഗവളവ്-എളമ്പാറയ്ക്ക് സമീപത്തുനിന്നും ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് എക്സൈസ് റെയ്ഡ് നടന്നത്. 

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക്ക് (26), മുഴപ്പിലങ്ങാട് കുളം ബസാർ ഇ.എം.എസ് റോഡിൽ കെൻ സിൻ മുഹമ്മദ് ഫാഹിം (25) എന്നിവരെ 16.817 ഗ്രാം മെത്താഫിറ്റാമിനുമായി അറസ്റ്റ് ചെയ്തു.

പ്രതികളെ തുടർ നടപടികൾക്കായി പിണറായി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്തുപറമ്പ് എക്സൈസ് സർക്കിൾ, എക്സൈസ് ഇൻ്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ ഗണേഷ്, ജലീഷ് എന്നിവർക്കൊപ്പം സുഹൈൽ, എൻ. രജിത്ത്, സി. അജിത്ത്, എക്സൈസ് ഇൻ്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ, കെ. ഉത്തമൻ, കൂത്തുപറമ്പ് റെയിഞ്ചിലെ കെ. അശോകൻ, സി. ഹരികൃഷ്ണൻ, സോൾദേവ്, കൂത്തുപറമ്പ് സർക്കിൾ ഓഫീസിലെ യു. ഷാജി, പി. പ്രമോദൻ, സതീഷ് വിളങ്ങോട്ട് ഞാലിൽ, ബിനീഷ്, സി.പി. ഷാജി, ബിജു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

 

Two youths were arrested by Koothuparamba Excise near Kannur International Airport at Chalode with 16.817 grams of methamphetamine. The arrest followed a raid based on confidential information. The vehicle used for drug trafficking has also been seized.

#KannurAirport #DrugBust #Methamphetamine #YouthArrested #KeralaExcise #Narcotics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia