Arrested | ജോയിന്‍റ് ആര്‍ടിഒ ഓഫീസ് തല്ലിതകര്‍ത്തതായി പരാതി; ഡ്രൈവിങ് സ്‌കൂള്‍ ഉടമ അറസ്റ്റില്‍
Jan 21, 2023, 15:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) ജോയിന്‍റ് ആര്‍ടിഒ ഓഫീസ് തല്ലിതകര്‍ത്തെന്ന കേസിൽ ഡ്രൈവിങ് സ്‌കൂള്‍ ഉടമ അറസ്റ്റിൽ. നെടുങ്കണ്ടം എസ്എസ് ഡ്രൈവിങ് സ്‌കൂള്‍ ഉടമ ജയചന്ദ്രനെ (51) യാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഫിറ്റ്നസ് ടെസ്റ്റില്‍ ഒരു വാഹനത്തില്‍ അനധികൃതമായി ചില ഭാഗങ്ങള്‍ പിടിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ഇത് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നതായും ഇതിന് പിന്നാലെ ഈ വിഷയവുമായി ബന്ധമില്ലാത്ത രണ്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ജോയിന്‍റ് ആര്‍ടിഒയുടെ ഓഫീസിലെത്തുകയും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
തുടര്‍ന്ന് ഇവര്‍ ഓഫീസ് കൗണ്ടറുകള്‍ തല്ലി തകര്‍ത്തുവെന്നാണ് ആരോപണം. സ്ത്രീ ജീവനക്കാര്‍ ഉള്‍പെടെയുള്ളവര്‍ ഓഫീസിലുണ്ടായിരുന്നപ്പോൾ അസഭ്യം പറഞ്ഞു ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് ആര്‍ടിഒ ജീവനക്കാരില്‍ നിന്നും മോടോര്‍ വാഹന വകുപ്പ് വിവരങ്ങള്‍ ശേഖരിച്ചു.
സംഭവം സംബന്ധിച്ച് ഉന്നതതല ഉദ്യോഗസ്ഥര്‍ക്കും ജില്ലാ കലക്ടര്‍ക്കും റിപോർട് സമര്‍പിക്കുമെന്ന് മോടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നെടുങ്കണ്ടം ആര്‍ടിഒയുടെ പരാതിയില്‍ നെടുങ്കണ്ടം പൊലീസ് കേസെടുക്കുകയും പിന്നാലെ ചന്ദ്രനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Keywords: Idukki, News, Kerala, Complaint, Arrest, Arrested, Driving, Crime, Driving school owner arrested in assault case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

