Road Rage | 'ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം'; യാത്രക്കാരനെ 50 മീറ്ററോളം കാറിൽ വലിച്ചിഴച്ച് ഡ്രൈവർ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് 

 
Bengaluru road rage incident; car drags passenger 50 meters
Bengaluru road rage incident; car drags passenger 50 meters

Photo Credit: X/ Shubham Rai

● സംഭവം നടന്നത് ബെംഗളൂരു നെലമംഗല ഹൈവേ ടോൾ ബൂത്തിൽ.
● ടോൾ ബൂത്തിൽ വെച്ച് തർക്കം കയ്യാങ്കളിയിലേക്ക് എത്തി.
● പൊലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരു: (KVARTHA) നെലമംഗല ഹൈവേ ടോൾ ബൂത്തിൽ കാർ യാത്രക്കാരനെ മറ്റൊരു കാർ യാത്രക്കാരൻ 50 മീറ്ററോളം വാഹനത്തിൽ വലിച്ചിഴച്ച ഞെട്ടിക്കുന്ന സംഭവം പുറത്ത്. ഓവർടേക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ട്. ടോൾ ബൂത്തിലേക്ക് വാഹനങ്ങൾ എത്തിയപ്പോൾ ഇരുവർക്കുമിടയിൽ തർക്കമുണ്ടാവുകയും ഇത് കയ്യാങ്കളിയിലേക്ക് എത്തുകയുമായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ കാർ ഡ്രൈവർ മറ്റേയാളുടെ ഷർട്ടിന് കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്നതും ടോൾ ഗേറ്റ് തുറന്നതിന് ശേഷം അയാളെയും കൊണ്ട് മുന്നോട്ട് പോകുന്നതും കാണാം. ഏകദേശം 50 മീറ്ററോളം ഇയാളെ വലിച്ചിഴച്ചതിന് ശേഷം റോഡിലേക്ക് തള്ളിയിട്ട് കാർ വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A shocking incident occurred at the Nelamangala toll booth in Bengaluru where a passenger was dragged 50 meters by a car after an argument over overtaking. A police investigation is ongoing.

#Bengaluru, #RoadRage, #ViralVideo, #TollBooth, #CarAssault, #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia