SWISS-TOWER 24/07/2023

രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ പ്രതികാരം; നിര്‍ത്താതെ ഹോണടിച്ചതിന്റെ പേരില്‍ ഓട്ടോഡ്രൈവറെ കുത്തിവീഴ്ത്തി യുവാക്കള്‍

 


ADVERTISEMENT

ഹരിയാന: (www.kvartha.com 31.01.2020) രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ പ്രതികാരം ചെയ്ത് യുവാക്കള്‍. ഹരിയാനയിലെ സോനിപതിനടുത്താണ് സംഭവം. രണ്ടു വര്‍ഷം മുമ്പ് നിര്‍ത്താതെ ഹോണടിച്ച ഓട്ടോഡ്രൈവറെ രണ്ടു യുവാക്കള്‍ ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചു. സോനിപത്തിനടുത്ത ജിടി റോഡില്‍ വെച്ചാണ് ജഗ്ബീര്‍ എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കുത്തേറ്റത്. ഓവര്‍ടേക്ക് ചെയ്തുവന്ന് ഓട്ടോറിക്ഷയ്ക്ക് കുറുകെ ബൈക്ക് നിര്‍ത്തിയ യുവാക്കള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചതിനു ശേഷം കടന്നു കളയുകയായിരുന്നു. അക്രമത്തില്‍ വയറിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ഐസിയുവിലാണ്.

രണ്ടു വര്‍ഷം മുമ്പ് ജഗ്ബീറും ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ലളിത്, സുമന്‍ എന്നീ യുവാക്കളും തമ്മില്‍ ഹോണ്‍ നിര്‍ത്താതെ അടിച്ചതിന്റെ പേരില്‍ സംഘര്‍ഷം നടന്നു. അന്ന് ഈ രണ്ട് യുവാക്കളും ജഗ്ബീറും മകന്‍ സുനിലും തമ്മില്‍ വഴക്കും അടിപിടിയും നടന്നു. അതിന്റെ തുടര്‍ച്ചയായി നിരവധി തവണ കാണുന്നിടത്തെല്ലാം വച്ച് ഇരു കൂട്ടരും ഇടയ്ക്കിടെ വഴക്കുണ്ടാക്കിയിരുന്നു.

രണ്ടു വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ പ്രതികാരം; നിര്‍ത്താതെ ഹോണടിച്ചതിന്റെ പേരില്‍ ഓട്ടോഡ്രൈവറെ കുത്തിവീഴ്ത്തി യുവാക്കള്‍

പൊലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ഓട്ടോ ഡ്രൈവര്‍ ജഗ്ബീര്‍ ആരോപിച്ചു. അന്നത്തെ ഹോണടിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ തന്നോടുണ്ടായ വിരോധമാണ് ഇന്ന് കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത്
പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords:  News, National, Crime, Attack, Youth, Auto Driver, Injured, Police, Enquiry, Case, Driver attacked by youth for annoying horn
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia