നിതിൻ രാജ് മരിച്ച സംഭവം; ഒന്നാം പ്രതി ഡോ റാം കുടകിൽ പിടിയിൽ; സുപ്രീം കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ അറസ്റ്റ്

 
Conceptual image representing police investigation and arrest

Photo: Special Arrangement/ Enhanced by Pixverse

ADVERTISEMENT

● മൊബൈൽ ഫോൺ ഉപയോഗിക്കാതെയാണ് പ്രതി ആന്ധ്രപ്രദേശിൽ ഒളിവിൽ കഴിഞ്ഞിരുന്നത്.
● ടി ഡി പി പ്രാദേശിക നേതാവായ സഹോദരൻ്റെ സഹായം ആദ്യഘട്ടത്തിൽ പ്രതിക്ക് ലഭിച്ചിരുന്നു.
● ഡോ. റാമും ഡോ. സംഗീതയും ജാതി അധിക്ഷേപം നടത്തിയെന്ന് നിതിൻ രാജിന്റെ കുടുംബം.
● വായ്പാ ആപ്പുമായി ബന്ധപ്പെട്ട പണമിടപാടാണ് മരണകാരണമെന്ന് പോലീസിൻ്റെ കണ്ടെത്തൽ.
● കേസിൽ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.

കണ്ണൂർ: (KVARTHA) അഞ്ചരക്കണ്ടി ഡെൻ്റൽ വിദ്യാർഥി നിതിൻ രാജ് മരിച്ച കേസിൽ ഒന്നാം പ്രതി ഡോ. റാം പിടിയിൽ. കർണാടകയിലെ കുടകിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. അറസ്റ്റ് ചെയ്ത റാമിനെ കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചു. മാസങ്ങൾ നീണ്ട ഒളിവിനൊടുവിലാണ് പ്രതിയെ അതിവിദഗ്ധമായി അന്വേഷണ സംഘം വലയിലാക്കിയത്. ആന്ധ്രപ്രദേശിൽ വിവിധയിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന റാം ഒടുവിൽ കർണാടകയിലേക്ക് കടക്കുകയായിരുന്നു. കുടകിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായതെന്നാണ് വിവരം.

Aster mims 04/11/2022

മുൻകൂർ ജാമ്യം തള്ളി; മൊബൈൽ ഫോണില്ലാതെ ഒളിവ് ജീവിതം

മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയതോടെയാണ് റാമിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം ഊർജിതമാക്കിയത്. ജൂൺ 19 ന് ഹൈക്കോടതി റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ക്രൈംബ്രാഞ്ച് സംഘം ആന്ധ്രപ്രദേശിലെത്തി അറസ്റ്റിനുള്ള നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് റാം സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ രണ്ട് ഉദ്യോഗസ്ഥർ ആന്ധ്രപ്രദേശിൽ തുടരുകയും ബാക്കിയുള്ളവർ തിരികെ പോരുകയും ചെയ്തു. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് ഉദ്യോഗസ്ഥർ കൂടി ആന്ധ്രയിലെത്തുകയായിരുന്നു.

റാം മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായത്. ഗ്രാമപ്രദേശങ്ങളിൽ അപരിചിതരായ ആളുകളെ കാണുമ്പോൾ തന്നെ റാമിന് വിവരം ലഭിക്കുകയും അവിടെ നിന്ന് രക്ഷപ്പെടുകയുമാണ് ഇയാൾ ചെയ്തിരുന്നത്. റാമിൻ്റെ സഹോദരൻ ടി ഡി പി പ്രാദേശിക നേതാവാണ്. ആദ്യഘട്ടത്തിൽ ഇയാളുടെ സഹായം റാമിന് ലഭിച്ചിരുന്നു.

ജാതി അധിക്ഷേപമെന്ന് കുടുംബം; വായ്പാ ആപ്പെന്ന് പൊലീസ്

നിതിൻ രാജിനെ കഴിഞ്ഞ ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണമെന്ന നിലയിലാണ് അന്വേഷണം. ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ നടത്തിയ ജാതി അധിക്ഷേപത്തെ തുടർന്നാണ് മരിച്ചതെന്നാണ് കുടുംബത്തിൻ്റെ പ്രധാന ആരോപണം.

എന്നാൽ വായ്പാ ആപ്പുമായി ബന്ധപ്പെട്ട പണമിടപാടാണ് പെട്ടെന്നുള്ള പ്രേരണയായതെന്നാണ് ആദ്യം കേസന്വേഷിച്ച പൊലീസ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ നോയിഡയിൽ നിന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക: സ്വയം ജീവനെടുക്കുന്നത് ഒരു പരിഹാരമല്ല. മാനസിക സമ്മർദ്ദമോ നിരാശയോ അനുഭവപ്പെടുന്നവർ സഹായം തേടണം. ദിശ ഹെൽപ്പ്‌ലൈൻ: 1056 / 0471-2552056 ടെലിമാനസ്: 14416

കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Dr. Ram arrested by Crime Branch in connection with Nithin Raj's death.

#NithinRaj #KannurNews #CrimeBranch #DrRamArrest #KeralaPolice #MalayalamNews #AnjanaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia