Investigation | പാനൂരിലെ ഇരട്ടബോംബ് സ്‌ഫോടനം, ബോംബുകള്‍ക്കായി പൊലിസ് വ്യാപക റെയ്ഡ് നടത്തി
● സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്.
● രണ്ടുദിവസം മുന്‍പ് കണ്ടോത്തുംചാല്‍ പുളിയത്താംകുന്നിന് മുകളില്‍ വൈകിട്ട് മൂന്ന് മണിക്ക് ഉഗ്രസ്‌ഫോടനം നടന്നിരുന്നു.
● ഈ വര്‍ഷം ജൂണ്‍ 23-ന് ഉച്ചയ്ക്കും ഇതേ സ്ഥലത്ത് റോഡില്‍ ബോംബ് സ്‌ഫോടനം നടന്നിരുന്നു.
തലശേരി: (KVARTHA) പാനൂര്‍ മേഖലയിലെ ഇരട്ട സ്‌ഫോടനം നാടിനെ നടുക്കി. വെളളിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിക്ക് പാനൂര്‍ ചെണ്ടയാട് കുനുമ്മല്‍ കണ്ടോത്തുംചാലില്‍ റോഡില്‍ രണ്ടു ഉഗ്രബോംബ് സ്‌ഫോടനങ്ങളാണ് നടന്നത്.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. പാനൂര്‍ പൊലിസ് സ്ഥലത്തെത്തി സ്‌ഫോടനം നടന്നതിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചു. ഫോറന്‍സിക്, ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിട്ടുണ്ട്. പൊട്ടിയത് ഉഗ്രസ്‌ഫോടക ശേഷിയുളള നാടന്‍ ബോംബുകളാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടുദിവസം മുന്‍പ് കണ്ടോത്തുംചാല്‍ പുളിയത്താംകുന്നിന് മുകളില്‍ വൈകിട്ട് മൂന്ന് മണിക്ക് ഉഗ്രസ്‌ഫോടനം നടന്നിരുന്നു. പൊലിസ് നടത്തിയ പരിശോധനയില്‍ ബോംബുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ജൂണ്‍ 23-ന് ഉച്ചയ്ക്കും ഇതേ സ്ഥലത്ത് റോഡില്‍ ബോംബ് സ്‌ഫോടനം നടന്നിരുന്നു. ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ചെണ്ടയാട് പ്രദേശത്ത് ബോംബുള്‍ക്കായി ഡോഗ് സ്‌ക്വാഡ് വ്യാപകപരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തലശേരി എ.സി.പിയാടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. വരുംദിനങ്ങളിലും ബോംബുകള്‍ക്കായി റെയ്ഡു നടത്തുമെന്ന് പൊലിസ് അറിയിച്ചു. സി. പി. എം ബി.ജെ,പി, കോണ്‍ഗ്രസ് സ്വാധീന പ്രദേശങ്ങളാണ് ചെണ്ടയാട്. ഒരുവര്‍ഷം മുന്‍പ് ചെണ്ടയാടിന് അടുത്തുളള മൂളിയത്തോടില്‍ ബോംബു നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചു സി.പി. എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ഇടവേളയ്ക്കു ശേഷം ബോംബ് സ്‌ഫോടനമുണ്ടായത്.
#BombBlast, #PoliceRaid, #Panur, #Investigation, #Kerala, #Forensic