'ഡോക്ടര്‍ ദമ്പതികളെ കെട്ടിയിട്ട് 280 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷം രൂപയും കൊള്ളയടിച്ചു'; വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവര്‍ചയെന്ന് സംശയം
Feb 16, 2022, 15:55 IST
ചെന്നൈ: (www.kvartha.com 16.02.2022) ദിന്‍ഡിഗല്‍ ജില്ലയില്‍ ഡോക്ടര്‍ ദമ്പതികളെ കെട്ടിയിട്ട് 280 പവന്‍ സ്വര്‍ണാഭരണങ്ങളും 25 ലക്ഷം രൂപയും കാറും കൊള്ളയടിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് ഒട്ടന്‍ച്ചത്രം-ധാരാപുരം റോഡിലെ വീട്ടില്‍ താമസിക്കുന്ന ഡോ. ശക്തിവേല്‍ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടില്‍ നാലംഗ സംഘം വന്‍ കവര്‍ച നടത്തിയത്.
വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവര്‍ചയെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്ന പ്രതികള്‍ വീട്ടിലുണ്ടായിരുന്ന ശക്തിവേലിന്റെ മാതാപിതാക്കളെ കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കാറിന്റെ താക്കോലും കൈക്കലാക്കി ശക്തിവേലിന്റെ കാറില്‍ സംഘം രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വീട്ടിലെ നിരീക്ഷണ ക്യാമറകള്‍ തകര്‍ത്ത നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദിന്‍ഡിഗല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസന്റെ നേതൃത്വത്തില്‍ അന്വേഷണസംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. അന്വഷണം നടത്തി കവര്‍ചക്കാരെ പിടികൂടാന്‍ നാല് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Keywords: Chennai, News, National, Robbery, Crime, Police, House, Doctor, Tamil Nadu, Gold, Car, Doctor couple tied and robbed from their home in Tamil Nadu.
Keywords: Chennai, News, National, Robbery, Crime, Police, House, Doctor, Tamil Nadu, Gold, Car, Doctor couple tied and robbed from their home in Tamil Nadu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.