Allegation | സഹസംവിധായികയെ പീഡിപ്പിച്ചെന്ന പരാതി: സംവിധായകനും സുഹൃത്തിനുമെതിരെ കേസെടുത്ത് പോലീസ്


● മാവേലിക്കര സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
● സഹസംവിധായികയായ യുവതി ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
കൊച്ചി: (KVARTHA) സഹസംവിധായിക പീഡിപ്പിക്കപ്പെട്ടെന്നുള്ള പരാതിയെ തുടർന്ന്, സംവിധായകനും അദ്ദേഹത്തിന്റെ സുഹൃത്തിനുമെതിരെ ബലാത്സംഗക്കുറ്റത്തിന് പോലീസ് കേസെടുത്തു. മാവേലിക്കര സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതി പ്രകാരം, സംവിധായകൻ സുരേഷ് തിരുവല്ലയും വിജിത്ത് വിജയകുമാറും ചേർന്ന് യുവതിയെ അവസരം വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം നല്‍കിയും പല തവണ പീഡിപ്പിച്ചുവെന്നാണ് ആരോപണം. വിജിത്ത് സിനിമാ മേഖലയിൽ ലൈംഗിക ചൂഷണം നടത്തുന്ന ഒരു സംഘത്തിന്റെ ഭാഗമാണെന്നും യുവതി പരാതിയിൽ പറയുന്നു.
സഹസംവിധായികയായ യുവതി ചില ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സുരേഷ് തിരുവല്ലയുടെ സിനിമയിൽ അഭിനയിക്കാനുള്ള അവസരം നൽകുമെന്ന് പറഞ്ഞ് വിജിത്ത് തന്നെ സംവിധായകനെ പരിചയപ്പെടുത്തിയെന്നും തുടർന്ന് തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായെന്നും യുവതി പറയുന്നു. ഇക്കാര്യം വിജിത്തിനെ അറിയിക്കുകയും ചെയ്തായി യുവതി പറയുന്നു. പലപ്പോഴായി വിവാഹവാഗ്ദാനം നല്‍കി വിജിത്ത് പീഡിപ്പിച്ചതായും യുവതി പറയുന്നു.
വ്യാഴാഴ്ചയാണ് യുവതിയുടെ പരാതിയില്‍ മരട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
#assault #malayalamcinema #justiceforsurvivors #stopviolence #kerala #india