Police Booked | വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു; നടപടി യുപിഎസ്‌സിയുടെ പരാതിയിൽ
യുപിഎസ്‌സി ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്
ന്യൂഡൽഹി: (KVARTHA) യുപിഎസ്‌സി പരീക്ഷയിൽ വ്യാജ രേഖകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. വഞ്ചന, കൃത്രിമ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഖേദ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. യുപിഎസ്‌സി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ട് സർട്ടിഫിക്കറ്റ് ഉണ്ടാക്കി പരീക്ഷയെഴുതിയെന്നാണ് പൂജ ഖേദ്കറിനെതിരെ ആരോപണം ഉയരുന്നത്. കൂടാതെ, കോടികളുടെ ആസ്തിയുള്ളപ്പോൾ ഒബിസി നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റ് നേടിയതായും വെളിപ്പെട്ടിട്ടുണ്ട്. പേഴ്‌സണൽ മന്ത്രാലയം ഒരു സമിതിയെ നിയമിക്കുകയും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
#WATCH | Maharashtra: Washim Police Station's Police officers arrive at the residence of trainee IAS Puja Khedkar to question her. The matter is being investigated by Pune Crime Branch.
— ANI (@ANI) July 19, 2024
Khedkar was scheduled to appear before the Police in Pune and record her statement,… pic.twitter.com/Mnj1tHB2C8
കാരണം കാണിക്കൽ നോട്ടീസ്
അതിനിടെ, പൂജാ ഖേദ്കറിൻ്റെ സംസ്ഥാനത്തെ പരിശീലന കാലാവധി അവസാനിപ്പിച്ചതിനാൽ ജൂലൈ 23-നകം മുസ്സൂറിയിലെ പരിശീലന കേന്ദ്രത്തിൽ ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസിൽ എന്തുകൊണ്ട് നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ട് യുപിഎസ്‌സി ഇവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. കാരണം കാണിക്കൽ നോട്ടീസിനുള്ള പൂജയുടെ മറുപടി അനുസരിച്ചായിരിക്കും തുടർനടപടികളെന്നാണ് റിപ്പോർട്ട്.
ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ
പൂജ ഖേദ്കർ പുണെയിൽ അസിസ്റ്റന്റ് കലക്ടറായിരിക്കെ നടത്തിയ പ്രവർത്തനങ്ങളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പ്രത്യേക ഓഫീസും ഔദ്യോഗിക വാഹനവും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ കാറിൽ അനുമതിയില്ലാതെ സർക്കാർ ബോർഡും ബീക്കണ്‍ ലൈറ്റും വച്ചു. ഈ വിവാദങ്ങളെ തുടർന്ന് പൂജയെ പുണെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റി. പിന്നീട്, പൂജയുടെ വാഷിമിലേക്കുള്ള സ്ഥലം മാറ്റം റദ്ദാക്കി.
മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ മോചിപ്പിക്കാന്‍ ഡി.സി.പി. റാങ്കിലുള്ള പോലീസുദ്യോഗസ്ഥനെ സമ്മര്‍ദത്തിലാക്കാന്‍ പൂജാ ഖേദ്കര്‍ ശ്രമിച്ചതായും ഇതിനിടയിൽ ആരോപണം ഉയർന്നിരുന്നു.