Acid Attack | 'നായയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 50കാരന് നേരെ ആസിഡ് ആക്രമണം'; 3 പേര്‍ അറസ്റ്റില്‍
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) നായയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് നായയുടെ ഉടമയ്ക്ക് നേരെ അയല്‍വാസി ആസിഡ് ആക്രമണം നടത്തിയതായി പൊലീസ്. പരുക്കേറ്റ 50 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പടിഞ്ഞാറന്‍ ഡെല്‍ഹിയില്‍ കഴിഞ്ഞ ദിവസമായിരുന്നു ആസിഡ് ആക്രമണം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഉത്തം നഗറില്‍ തന്റെ നായയേയും കൊണ്ട് നടക്കുകയായിരുന്ന 50കാരനുമായി അയല്‍വാസിയായ കമല്‍, നായയുടെ ചവറ്റുകുട്ടയെ ചൊല്ലി വഴക്കുണ്ടാക്കി. കമലിന്റെ രണ്ട് മക്കളായ രോഹിത്, ഹിമാന്‍ഷു എന്നിവരും ഇയാളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.
തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കമല്‍ തന്റെ വീടിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ആ വ്യക്തിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലാണ് സംഭവം പതിഞ്ഞത്. കമലിന്റെ മക്കള്‍ നായ ഉടമയുമായി വഴക്കിടുന്നതും വീഡിയോയില്‍ കാണാം. കമലിന്റെ വീട്ടില്‍ നിന്ന് കക്കൂസ് വൃത്തിയാക്കാന്‍ ഉപയോഗിച്ച ആസിഡ് കുപ്പി കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: New Delhi, News, National, attack, Crime, Arrest, Arrested, Delhi: Man Attacks Neighbour With Acid After Fight Over Dog.

