Accident | 'അപകടത്തില്‍ മരിച്ച കുട്ടിയെ അടിപ്പാതയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു'; 3 പേര്‍ പിടിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) അപകടത്തില്‍ മരിച്ച ആണ്‍കുട്ടിയെ അടിപ്പാതയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഡെല്‍ഹിയില്‍ വിവേക് വിഹാര്‍ മേഖലയിലാണ് സംഭവം. നാലുപേര്‍ ചേര്‍ന്ന് ഓടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പൊലീസ് പറയുന്നത്: സുഹൃത്തുക്കളില്‍ ഒരാളുടെതായിരുന്ന ഓടോറിക്ഷ മറിയുകയും ഒരു കുട്ടിക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. എന്നാല്‍ പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ, സംഭവ സ്ഥലത്തുനിന്ന് അതേ ഓടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി.

Accident | 'അപകടത്തില്‍ മരിച്ച കുട്ടിയെ അടിപ്പാതയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു'; 3 പേര്‍ പിടിയില്‍

പിന്നീട് വിവേക് വിഹാറിന് സമീപത്തെ അടിപ്പാതയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ഗുരുതര പരുക്കേറ്റിരുന്ന കുട്ടി പിന്നീട് മരിച്ചു. സംഭവത്തില്‍ മൂന്നുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Keywords: New Delhi, News, National, Arrested, Crime, Death, Boy, Accident, Police, Delhi Boy Dies In Road Accident, Body Dumped By Friends, 3 Arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia