തിരുവനന്തപുരത്ത് അച്ഛനും മകനും കുത്തേറ്റ് മരിച്ച സംഭവം; മരുമകന് അറസ്റ്റില്‍
Oct 13, 2021, 08:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.10.2021) പൂജപ്പുരയില്‍ അച്ഛനും മകനും കുത്തേറ്റ് മരിച്ച സംഭവത്തില്‍ മരുമകന് അറസ്റ്റില്‍. മുടവന്മുഗള് സ്വദേശികളായ സുനില്‍ മകന് അഖില്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ സുനിലിന്റെ മരുമകന് അരുണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം എട്ട് മണിയോടെയാണ് സംഭവം. അരുണും ഭാര്യയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് അരുണിന്റെ ഭാര്യ സുനിലിന്റെ വീട്ടിലേക്ക് മടങ്ങി എത്തിയിരുന്നു. ഇവരെ തിരികെ കൊണ്ടുപോകാനായി അരുണ്‍ വൈകിട്ട് ഏഴ് മണിയോടെ വീട്ടിലെത്തി. എന്നാല്‍ ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് സുനില്‍ പറഞ്ഞതോടെ കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് സുനിലിനെയും അഖിലിനെയും അരുണ്‍ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ രക്ഷപ്പെട്ട അരുണിനെ പൂജപ്പുരയില്‍ വച്ച് പൊലീസ് പിടികൂടുകയായിരുന്നു.
Keywords: Thiruvananthapuram, News, Kerala, Arrested, Arrest, Police, Hospital, Crime, Death of father and son; One arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

