Robbery | തൃശൂരിൽ പട്ടാപ്പകൽ വമ്പൻ ബാങ്ക് കവർച്ച: ജീവനക്കാരെ ബന്ദിയാക്കി 15 ലക്ഷം രൂപ കൊള്ളയടിച്ചു


● സംഭവം ചാലക്കുടി പോട്ടയിലുള്ള ഫെഡറൽ ബാങ്കിന്റെ ശാഖയിൽ
● ഉച്ചഭക്ഷണത്തിന് ജീവനക്കാർ പോയ സമയത്തായിരുന്നു സംഭവം
● ജീവനക്കാരെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി ടോയ്‌ലറ്റിൽ പൂട്ടിയിട്ടു
ചാലക്കുടി: (KVARTHA) തൃശൂർ ജില്ലയിലെ ചാലക്കുടി പോട്ടയിലുള്ള ഫെഡറൽ ബാങ്കിന്റെ ശാഖയിൽ പട്ടാപ്പകൽ വമ്പൻ കവർച്ച. ജീവനക്കാരെ ബന്ദികളാക്കിയ ശേഷം 15 ലക്ഷം രൂപയാണ് ഇവിടെ നിന്നും കൊള്ളയടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.
ഉച്ചഭക്ഷണത്തിന് ജീവനക്കാർ പോയ സമയത്തായിരുന്നു സംഭവം. മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് അപ്പോൾ ബാങ്കിൽ ഉണ്ടായിരുന്നത്.ഇവരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് മോഷണം നടത്തിയത് എന്നാണ് വിവരം.
ക്യാഷ് കൗണ്ടർ തല്ലിപൊളിക്കുകയും ട്രേയിൽ സൂക്ഷിച്ചിരുന്ന പണം കൈവരുകയും ചെയ്തുവെന്നാണ് ജീവനക്കാർ പറയുന്നത്. മോഷ്ടാവ് ഹെൽമറ്റ് ധരിച്ചിരുന്നുവെന്നും സംസാരിച്ച ഭാഷ ഏതായിരുന്നുവെന്ന് വ്യക്തമല്ലെന്നും ജീവനക്കാർ വ്യക്തമാക്കി.
വിവരമറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മോഷ്ടാവിനെ പിടികൂടാനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
A daylight robbery occurred at Federal Bank in Chalakudy, Thrissur, where 15 lakh rupees were looted after taking employees hostage. The incident happened during lunch break when only the manager and one staff member were present. The robber threatened them with a knife, locked them in the toilet, and escaped with the money. Police are investigating the case and examining CCTV footage.
#BankRobbery #Thrissur #Kerala #Crime #Loot #FederalBank