വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 21 ലക്ഷം മയില്‍പീലികള്‍ കസ്റ്റംസ് പിടിച്ചു
Mar 19, 2021, 11:52 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 19.03.2021) വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 21 ലക്ഷം മയില്‍പീലികള്‍ കസ്റ്റംസ് പിടിച്ചു. ഡെല്‍ഹി തുഗ്ലക്കാബാദിലാണ് വന്‍ മയില്‍പീലി വേട്ട. ചൈനയിലേക്ക് കടത്താനിരുന്ന അഞ്ചേക്കാല്‍ കോടി രൂപ മൂല്യമുള്ള മയില്‍പീലികളാണ് കസ്റ്റംസ് പിടിച്ചത്.
പിവിസി പൈപ്പ് എന്ന് തെറ്റിധരിപ്പിച്ചാണ് 2,565 കിലോ ഭാരം വരുന്ന മയില്‍പീലികള്‍ അടങ്ങുന്ന പെട്ടികള്‍ കടത്താന്‍ ശ്രമിച്ചത്. ഡെല്‍ഹി ആസ്ഥാനമായുള്ള കമ്പനിയുടെ പേരിലാണ് ചരക്ക് എത്തിയത്. മരുന്ന് നിര്‍മാണത്തിന് വേണ്ടിയാണ് മയില്‍പീലികള്‍ കടത്തുന്നതെന്നാണ് സൂചന. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
Keywords: New Delhi, News, National, Customs, Enquiry, Seized, Crime, Customs Seizes 21 Lakh Pieces Of Peacock Tail Feathers
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

