മുഖ്യമന്ത്രിക്കെതിരെ അശ്ലീല വിഡിയോ; ക്രൈം നന്ദകുമാറിനെതിരെ കേസ്


● ബിഎൻഎസ് 192, ഐടി നിയമത്തിലെ 67എ വകുപ്പുകൾ ചുമത്തി.
● യൂട്യൂബിലാണ് വിഡിയോ പങ്കുവെച്ചത്.
● രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലെ പ്രതികരണമെന്ന് സൂചന.
കൊച്ചി: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കൊച്ചി സൈബർ പോലീസ് കേസെടുത്തു. ബിഎൻഎസ് 192, ഐടി നിയമത്തിലെ 67, 67എ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധമായ പ്രവൃത്തിയിലൂടെ കലാപം ലക്ഷ്യമിട്ട് പ്രകോപനമുണ്ടാക്കുന്നതിന് എതിരെ ചുമത്തുന്ന വകുപ്പാണ് ബിഎൻഎസിലെ 192 വകുപ്പ്.

വെള്ളിയാഴ്ച (29.08.2025) യൂട്യൂബിലും മറ്റ് സമൂഹമാധ്യമങ്ങളിലും പങ്കുവെച്ച വിഡിയോയാണ് കേസിന് ആധാരം. അശ്ലീലച്ചുവയും ലൈംഗിക ഉള്ളടക്കവുമുള്ള വിഡിയോയാണ് പ്രചരിപ്പിച്ചത് എന്നാണ് എഫ്ഐആറിൽ പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിച്ച അഭിപ്രായങ്ങളോടുള്ള പ്രതികരണം എന്ന രീതിയിലാണ് വിഡിയോ. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ മുഖ്യമന്ത്രി വിവിധ മാർഗങ്ങൾ സ്വീകരിച്ചെന്നാണ് വിഡിയോയിലെ ആരോപണം. സോളാർ കേസ് പ്രതിയായ സ്ത്രീയുമായി ബന്ധപ്പെടുത്തിയും വിഡിയോയിൽ പരാമർശങ്ങളുണ്ട്.
രാഷ്ട്രീയ വിമർശനങ്ങൾ ഇത്തരം അതിരുകൾ ലംഘിക്കുന്നത് ശരിയാണോ? കമൻ്റ് ചെയ്യുക.
Article Summary: Crime Nandakumar booked for obscene video against CM.
#PinarayiVijayan #CrimeNandakumar #CyberCrime #KeralaPolitics #KeralaPolice #FIR