Crime | ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; അറസ്റ്റിലായ കായിക അധ്യാപകന്‍ നേരത്തെയും പീഡനശ്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അതിക്രമം നേരിട്ടത് പ്രായപൂര്‍ത്തിയാകാത്ത കുട്ടി.
● പരാതിക്ക് പിന്നാലെ പ്രതി ഒളിവില്‍ പോയി.
● പോക്‌സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ: (KVARTHA) വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒളിവിലായിരുന്ന കായിക അധ്യാപകന്‍ (Sports Teacher) അറസ്റ്റില്‍. ഇയാള്‍ നെരത്തെയും ഇത്തരത്തില്‍ പല വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയും പീഡനശ്രമം നടത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
ആലപ്പുഴ മാന്നാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ എസ് സുരേഷ് കുമാറാണ് (43) പിടിയിലാത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് അതിക്രമം നേരിട്ടത്. തുടര്‍ന്ന് പോക്‌സോ വകുപ്പ് പ്രകാരം മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
സുരേഷ് കുമാര്‍, മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്‌കൂളുകളില്‍ താല്‍ക്കാലിക കായിക അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ഒരു സ്‌കൂളില്‍ കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കുന്നതിനിടെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
വിവരം വിദ്യാര്‍ത്ഥിനി വീട്ടിലറിയിച്ചതോടെ രക്ഷകര്‍ത്താക്കള്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്തതോടെ ഒരാഴ്ചയായി സുരേഷ് കുമാര്‍ ഒളിവിലായിരുന്നു. പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന പ്രതിയെ മാന്നാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എ അനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
മാന്നാര്‍ എസ്‌ഐ അഭിരാം സിഎസ്, വനിത എഎസ്‌ഐ സ്വര്‍ണ്ണ രേഖ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജിത്ത് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിപ്രസാദ്, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
#childabuse #assault #schoolsafety #Kerala #arrest
