കണ്ണവത്ത് കൊല്ലപ്പെട്ടത് സിപിഎം പ്രവര്‍ത്തകന്‍: രാഷ്ട്രീയമില്ലെന്ന് പൊലീസ്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 05.07.2020) കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൊടിക്കുളത്ത് യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ടയാള്‍ സിപിഎം പ്രവര്‍ത്തകനാണെങ്കിലും സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് തെളിയുകയായിരുന്നു.

കൊല നടത്തിയെന്ന് സംശയിക്കുന്ന മരിച്ചയാളുടെ രണ്ട് സുഹൃത്തുക്കള്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്.പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കൂത്തുപറമ്പിനടുത്തെ കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൊടീക്കളത്താണ് യുവാവ് വെട്ടേറ്റ് മരിച്ചത്. സിപിഎം പ്രവര്‍ത്തകനായ വി കെ രാഗേഷ് (35) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച പപുലര്‍ച്ചെ 6.30 ഓടെയാണ് സംഭവം.

കണ്ണവത്ത് കൊല്ലപ്പെട്ടത് സിപിഎം പ്രവര്‍ത്തകന്‍: രാഷ്ട്രീയമില്ലെന്ന് പൊലീസ്

ആടിനെ മോഷ്ടിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളാണ് രാഗേഷിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് അറിയിച്ചു. യുവാവ് വെട്ടേറ്റു ചോര വാര്‍ന്നു കിടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണവം പൊലീസ് ഇയാളെ കുത്തുപറമ്പ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കണ്ണൂര്‍ പൊലീസ് മേധാവി യതീഷ് ചന്ദ്രയടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Keywords:  Kannur, News, Kerala, Politics, Police, CPM, Case, Crime, Death, Killed, hospital, Police Station, Youth, CPM worker killed in Kannur 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia