സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍

 


ADVERTISEMENT

കൂത്തുപറമ്പ്: (www.kvartha.com 06.07.2020) കണ്ണവം പൊലീസ് സ്റ്റേഷന്‍ പരിധിയിലെതൊടീക്കളത്ത് സിപിഎം പ്രവര്‍ത്തകന്‍ വി കെ രാഗേഷ് (38) വെട്ടേറ്റ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ റിമാന്‍ഡില്‍. കണ്ണവം പൊലീസ് അറസ്റ്റു ചെയ്ത രണ്ടു പേരെയും കൂത്തുപറമ്പ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. കൊല്ലപ്പെട്ട രാഗേഷിന്റെ സുഹൃത്തുക്കളും തൊടിക്കളം യുടിസി കോളനി സ്വദേശികളുമായ ബാബു, രവി എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അക്രമത്തിന് ഇടയാക്കിയത് രാഷ്ട്രീയമാണെന്നാണ് സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ആരോപിക്കുന്നത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം തൊടീക്കളത്തെ തറവാട്ട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. കൊലയ്ക്കു പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ റിമാന്‍ഡില്‍

വാക്കേറ്റം തര്‍ക്കത്തിനുമിടെയില്‍ രാഗേഷിനെ ബാബുവും രവിയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മൊഴി നല്‍കിയതായി പറയുന്നു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: News, Kerala, Arrest, Arrested, Police, hospital, Remanded, Crime, CPM, Worker, CPM worker killed in Kannavam
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia