Court Order | 2 ലക്ഷം ഭാര്യക്ക് ജീവനാംശം നൽകാൻ കോടതി ഉത്തരവ്; ഉഗ്രൻ പണി കൊടുക്കാൻ ഭർത്താവിന്റെ ശ്രമം; തടയിട്ട് ജഡ്‌ജ്; സംഭവം ഇങ്ങനെ!
● കോയമ്പത്തൂർ അഡീഷണൽ കുടുംബ കോടതിയിലാണ് അസാധാരണമായ ഈ സംഭവം അരങ്ങേറിയത്.
● കോടതി വളപ്പിൽ നിന്ന് കവറുകളുമായി കാറിലേക്ക് പോകുന്ന ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
● ജീവനാംശത്തിന്റെ ബാക്കിയുള്ള 1.2 ലക്ഷം രൂപ എത്രയും പെട്ടെന്ന് നൽകണമെന്നും ജഡ്ജി ഇയാളെ ഓർമ്മിപ്പിച്ചു.
കോയമ്പത്തൂർ: (KVARTHA) വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് ഭാര്യക്ക് ജീവനാംശം നൽകാൻ കോടതി ഉത്തരവിട്ടതിനെ തുടർന്ന് 80,000 രൂപയുടെ നാണയത്തുട്ടുകളുമായി കോടതിയിലെത്തിയ ഭർത്താവിൻ്റെ പ്രവൃത്തി ശ്രദ്ധേയമായി. കോയമ്പത്തൂർ അഡീഷണൽ കുടുംബ കോടതിയിലാണ് അസാധാരണമായ ഈ സംഭവം അരങ്ങേറിയത്.
ടാക്സി ഡ്രൈവറും ഉടമയുമായ 37 കാരനാണ് കോടതിയുടെ നിർദേശപ്രകാരം ഭാര്യക്ക് ഇടക്കാല ജീവനാംശമായി രണ്ട് ലക്ഷം രൂപ നൽകേണ്ടിയിരുന്നത്. ഇതിൽ 80,000 രൂപയാണ് ഇയാൾ രണ്ട് രൂപയുടെയും ഒരു രൂപയുടെയും നാണയത്തുട്ടുകളായി രണ്ടു വലിയ വെള്ള കവറുകളിൽ നിറച്ച് കോടതിയിൽ എത്തിച്ചത്. കോടതി വളപ്പിൽ നിന്ന് കവറുകളുമായി കാറിലേക്ക് പോകുന്ന ഇയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോടതിയിൽ നാണയത്തുട്ടുകൾ സമർപ്പിച്ചതിന് ശേഷം, പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നാണയങ്ങൾ മാറ്റി കറൻസി നോട്ടുകളായി നൽകാൻ ജഡ്‌ജ് ഇയാളോട് നിർദേശിച്ചതായി മണി കൺട്രോൾ റിപ്പോർട്ട് ചെയ്‌തു. തുടർന്ന് വ്യാഴാഴ്ച ഇയാൾ കോടതിയുടെ നിർദേശം പാലിച്ച് നോട്ടുകളുമായി തിരിച്ചെത്തി പണം കൈമാറി. ജീവനാംശത്തിന്റെ ബാക്കിയുള്ള 1.2 ലക്ഷം രൂപ എത്രയും പെട്ടെന്ന് നൽകണമെന്നും ജഡ്ജി ഇയാളെ ഓർമ്മിപ്പിച്ചു.
#Alimony #CourtOrder #Coins #SocialMediaViral #FamilyLaw #Coimbatore