Court Ruling | അധ്യാപകന്റെ കൈ വെട്ടിയ കേസിൽ നിർണായക വിധി; മുഖ്യസൂത്രധാരൻ എന്നറിയപ്പെടുന്ന മൂന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച് ഹൈകോടതി
● കേസിലെ മൂന്നാം പ്രതിയാണ് നാസർ. കൊച്ചിയിലെ പ്രത്യേക എന്‍ഐ. കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
● പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകളും സിമ്മുകളും ഒളിപ്പിച്ചത് നാസറാണെന്നും പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
● ചോദ്യപേപർ തയ്യാറാക്കിയതിൽ മതനിന്ദ ആരോപിച്ചായിരുന്നു ഈ ആക്രമണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
കൊച്ചി: (KVARTHA) തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകന്റെ കൈ വെട്ടിയ കേസിൽ നിർണായക വിധിയുമായി ഹൈകോടതി. ഈ കേസിലെ മുഖ്യസൂത്രധാരനായി കണക്കാക്കപ്പെടുന്ന എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈകോടതി ജാമ്യം അനുവദിച്ചു. ഒൻപത് വർഷം ജയിലിൽ കഴിഞ്ഞു എന്ന വാദം അംഗീകരിച്ചാണ് വിധി.
കേസിലെ മൂന്നാം പ്രതിയാണ് നാസർ. കൊച്ചിയിലെ പ്രത്യേക എന്‍ഐ. കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഗൂഢാലോചനയിൽ സജീവ പങ്കു വഹിച്ചിരുന്നുവെന്നും, ആക്രമണത്തിന് നിയോഗിച്ച സംഘത്തെ നേരിട്ട് നിയന്ത്രിച്ചിരുന്നുവെന്നുമായിരുന്നു നാസറിനെതിരെയുള്ള കുറ്റം. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകളും സിമ്മുകളും ഒളിപ്പിച്ചത് നാസറാണെന്നും പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
2010 ജൂലൈ നാലിനായിരുന്നു സംഭവം. തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തിയാണ് ഒരു സംഘം ആളുകൾ വെട്ടിമാറ്റിയത്. ചോദ്യപേപർ തയ്യാറാക്കിയതിൽ മതനിന്ദ ആരോപിച്ചായിരുന്നു ഈ ആക്രമണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപീലിലാണ് ഇപ്പോൾ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്.
#MKNasar, #TeacherAttack, #HighCourtRuling, #BailGranted, #LifeSentence, #KeralaCrime