Order | ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്: കണ്ണൂര്‍ കലക്ടറുടെ ജപ്തി നടപടിക്ക് കോടതി അനുമതി നല്‍കി

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
* നിക്ഷേപകർക്ക് പണം തിരിച്ചു നൽകാനുള്ള ശ്രമം.
കണ്ണൂര്‍: (KVARTHA) മുസ്ലിംലീഗ് നേതാക്കൾ പ്രതികളായ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഓഹരിയുടമകള്‍ക്ക് തുക തിരിച്ചുനല്‍കാന്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നടത്തിയ ജപ്തി നടപടിക്ക് അഡീഷണല്‍ ജില്ലാ സെഷന്‍സ് (നാല്) കോടതി അനുമതി നല്‍കി. ഫാഷന്‍ ഗോള്‍ഡ് ഡയറക്ടര്‍മാരുടെ ഉടമസ്ഥതയിലുള്ള സ്വത്തും കെട്ടിടവുമടക്കമുള്ള ആസ്തിയാണ് കലക്ടര്‍ താല്‍ക്കാലികമായി ജപ്തിചെയ്തത്.

കോടതി അംഗീകാരം നല്‍കിയതോടെ ജപ്തി ഇനി സ്ഥിരപ്പെടുത്താം. ജപ്തിചെയ്ത സ്വത്ത് ലേലംചെയ്‌തോ വില്‍പ്പന നടത്തിയോ ലഭിക്കുന്ന തുക നി ക്ഷേപകര്‍ക്ക് ആനുപാതികമായി നല്‍കും. അഡീഷണല്‍ ജില്ലാ ഗവ. പ്ലീഡര്‍ എ രേഷയുടെ വാദം പരിഗണിച്ചാണ് ജഡ്‌ജ് ജെ വിമല്‍ തീര്‍പ്പ് കല്‍പ്പിച്ചത്.
സ്വര്‍ണാഭരണ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന് വാഗ്ദാനം നല്‍കി നൂറുകണക്കിനാളുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ സ്വരൂപിച്ച് വിശ്വാസവഞ്ചന നടത്തിയെന്ന കേസിലാണ് നടപടി. നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 168 കേസുണ്ട്. മുസ്ലിംലീഗ് നേതാക്കളായ മുൻ എംഎൽഎ എം സി ഖമറുദ്ദീന്‍, ടി കെ പൂക്കോയ തങ്ങള്‍ തുടങ്ങി 50 പേരാണ് പ്രതികള്‍.
#Kerala #fraud #investment #gold #scam #MuslimLeague #Kannur #justice