Controversy | മരുമകളെ രോഗിയായിരിക്കെ വീട്ടുജോലികള്‍ ചെയ്യിപ്പിക്കുന്നത് ക്രൂരതയല്ലെന്ന് കോടതി; നവവധുവിന്റെ മരണത്തില്‍ വരനെയും കുടുംബത്തെയും കുറ്റവിമുക്തരാക്കി 

 
Dowry death case: Bombay High Court acquitted Man and his Family

Photo Credit: X/Indian Tech & Infra

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഐപിസി സെക്ഷന്‍ 498എ പ്രകാരം 'ക്രൂരത'യുടെ പരിധിയില്‍ വരില്ല.
● ക്രൂരപീഡനം അന്വേഷണ സംഘത്തിന് തെളിയിക്കാനായില്ല.
● കുറ്റാരോപിതര്‍ക്ക് ശിക്ഷ വിധിച്ച സെഷന്‍സ് കോടതിക്കും വിമര്‍ശനം. 

മുംബൈ: (KVARTHA) വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ നവവധു ജീവനൊടുക്കിയ കേസില്‍ പ്രതികളായ വരനെയും കുടുംബത്തെയും വെറുതെവിട്ട് (Acquitted) ബോംബെ ഹൈക്കോടതി (Bombay High Court). ഭര്‍തൃഗൃഹത്തില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും പരിഹാസങ്ങളും ക്രൂരതയുടെ പരിധിയില്‍ വരില്ലെന്ന വിവാദ പ്രസ്താവനയുമായാണ് 20 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തരാക്കിയത്. 

Aster mims 04/11/2022

വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുശേഷമായിരുന്നു യുവതിയുടെ മരണം. 2002 ഡിസംബറിലായിരുന്നു പ്രതിയുടെയും മരിച്ച യുവതിയുടെയും വിവാഹം. ഭര്‍തൃഗൃഹത്തിലെ പീഡനവും അപമാനവും സഹിക്കവയ്യാതെ 2003 മേയ് മാസം യുവതി ജീവനൊടുക്കിയെന്നാണ് കേസ്. പ്രതികളായ വരനെയും കുടുംബത്തെയും വെറുതെവിട്ട് ജസ്റ്റിസ് അഭയ് വാഗ്വാസെയാണ് വിധി പുറപ്പെടുവിച്ചത്. 

'ടിവി കാണാന്‍ അനുവദിക്കാതിരിക്കുക, കാര്‍പറ്റില്‍ ഉറങ്ങാന്‍ നിര്‍ബന്ധിക്കുക, പാകം ചെയ്ത ഭക്ഷണത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുക, രോഗിയായിരിക്കെ വീട്ടുജോലികള്‍ ചെയ്യിപ്പിക്കുക, അയല്‍വാസികളെ കാണാനോ ക്ഷേത്രം സന്ദര്‍ശിക്കാനോ ഒറ്റയ്ക്കു പോകാന്‍ അനുവദിക്കാതിരിക്കുക, രാത്രിയില്‍ ശുദ്ധജല വിതരണം നടത്തുന്ന ഗ്രാമത്തില്‍ രാത്രി തന്നെ വെള്ളം ശേഖരിച്ചുവയ്ക്കാന്‍ ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ ഐപിസി സെക്ഷന്‍ 498എ പ്രകാരം 'ക്രൂരത'യുടെ പരിധിയില്‍ വരില്ലെന്നായിരുന്നു കോടതി നിരീക്ഷണം. 

കുടുംബത്തിന്റെ ക്രൂരമായ പീഡനം മൂലമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാനായില്ലെന്നും ഹൈക്കോടതി പറഞ്ഞു. കുറ്റാരോപിതര്‍ക്ക് ശിക്ഷ വിധിച്ച സെഷന്‍സ് കോടതിയെയും ഹൈക്കോടതി വിമര്‍ശിച്ചു.

#dowrydeath, #India, #court, #acquittal, #domesticviolence, #womensrights

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia