പുതിയ ഷർട്ടിന് ഓൺലൈനായി ഓർഡർ ചെയ്‌തയാൾക്ക് കവറിൽ കിട്ടിയത് പഴയത്; കമ്പനി 15,159 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി
ADVERTISEMENT
● ദുരനുഭവത്തിൽ ഉപഭോക്തൃ കോടതിയെ സമീപിച്ച യുവാവിന് അനുകൂല വിധി ലഭിച്ചു
● 45 ദിവസത്തിനുള്ളിൽ തുക നൽകാനാണ് കോടതിയുടെ കർശന നിർദേശം
● കുണ്ടൂർ നന്നമ്പ്ര സ്വദേശിയും മഞ്ചേരി കോടതിയിലെ അഭിഭാഷകനുമായ പി പി മുനീറാണ് പരാതിക്കാരൻ
● കോഴിക്കോട്ടെ മാളിലെ വാൻഹ്യൂസൻ ഷോറൂമിൽ നിന്നുള്ള നിർദേശപ്രകാരം ആപ്പിലൂടെയാണ് ഓർഡർ ചെയ്തത്
കോട്ടയ്ക്കൽ: (KVARTHA) പുതിയ ഷർട്ടിന് ഓൺലൈനായി ഓർഡർ ചെയ്‌തയാൾക്ക് ലഭിച്ചത് പഴയ ഷർട്ട്. ടാഗ് ഇല്ലെന്ന കാരണത്താൽ ഇത് മടക്കാനും കഴിയാതായതോടെ ഉപഭോക്തൃ കോടതിയെ സമീപിച്ച യുവാവിന് അനുകൂല വിധി. വിലയും നഷ്ടപരിഹാരവുമുൾപ്പെടെ 15,159 രൂപ 45 ദിവസത്തിനുള്ളിൽ നൽകാനാണ് കോടതി വിധിച്ചത്.
ഷർട്ടിൻ്റെ വിലയായി 2,159 രൂപ, നഷ്ടപരിഹാരമായി 10,000 രൂപ, കേസ് ചെലവ് 3,000 രൂപ എന്നിങ്ങനെയാണ് 15,159 രൂപ നൽകാൻ കമ്പനിയോട് കോടതി ആവശ്യപ്പെട്ടത്. കുണ്ടൂർ നന്നമ്പ്ര സ്വദേശിയും മഞ്ചേരി കോടതിയിലെ അഭിഭാഷകനുമായ അഡ്വ. പിപി മുനീറാണ് കബളിപ്പിക്കപ്പെട്ടത്.
ഷോറൂമിൽ നിന്ന് നേരിട്ട് ഓർഡർ
മാർച്ച് 8-ന് കോഴിക്കോട്ടെ മാളിൽ പോയ സമയത്ത് വാൻഹ്യൂസൻ ഷോറൂമിൽ കയറി ഇഷ്ടപ്പെട്ട ഡിസൈനിലുള്ള ഒരു ഷർട്ട് ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ മോഡൽ അവിടെയില്ലെന്ന് പറഞ്ഞ് അവിടെയുള്ള സെയിൽസ്‌മാൻ വാൻഹ്യൂസൻ കമ്പനിയുടെ ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഷർട്ട് ബുക്ക് ചെയ്തു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആ ഓർഡർ ക്യാൻസലായി പണം തിരിച്ചുകിട്ടി. ക്യാൻസൽ ചെയ്‌തതിന് കാരണമൊന്നും പറയാതിരുന്നതിനാൽ മുനീർ രണ്ടാമതും അതേ ഷർട്ടിന് ഓർഡർ ചെയ്‌തു.
കവറിൽ പഴയ ഷർട്ട്
നാല് ദിവസം കഴിഞ്ഞ് സാധനം വന്നപ്പോൾ പഴയ അലക്കാത്ത ഷർട്ടായിരുന്നു കവറിനുള്ളിൽ ഉണ്ടായിരുന്നത്. പിന്നീട് ഓൺലൈൻ വഴി മടക്കാൻ ശ്രമിച്ചെങ്കിലും ഷർട്ടിൽ ടാഗില്ലാത്തതിനാൽ അത് സാധ്യമല്ലെന്നാണ് കമ്പനി മറുപടി നൽകിയത്.
കോടതിയെ സമീപിച്ച് അഭിഭാഷകൻ
തുടർന്നാണ് മഞ്ചേരി കോടതിയിൽ അഭിഭാഷകനായ മുനീർ തനിക്കുണ്ടായ ദുരനുഭവത്തിൽ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. അഡ്വ. മുഹമ്മദ് സൽമാൻ സഖാഫിയാണ് മുനീറിന് വേണ്ടി കോടതിയിൽ ഹാജരായത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: A consumer court ordered a clothing company to pay Rs 15,159 as compensation to an advocate who received a used shirt instead of a new one ordered online.
#Kvartha #ConsumerCourt #OnlineShoppingFraud #VanHeusen #KottakkalNews #MalappuramNews #MalayalamNews #AmmuNews
