Attacked | പാനൂരിൽ സംഘർഷം പടരുന്നു; കോൺഗ്രസ് നേതാവിന് വെട്ടേറ്റു; കനത്ത സുരക്ഷയുമായി പൊലീസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) പാനൂരിൽ രാഷ്ട്രീയ സംഘർഷം തുടരുന്നു. കോൺഗ്രസ് നേതാവിന് വെട്ടേറ്റു. പാനൂർ ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് കെപി ഹാശിമിന് നേരെയാണ് തിങ്കളാഴ്ച രാത്രി അക്രമം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ചൊവ്വാഴ്ച പുലർചെ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുകാലുകൾക്കും വെട്ടേറ്റതിനാലാണ് വിദഗ്ധ ചികിത്സയ്ക്കായി തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രിയിൽ നിന്നും മാറ്റിയത്.
കോൺഗ്രസ് നേതാവിനെതിരെ അക്രമം നടന്ന പശ്ചാത്തലത്തിൽ മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. അണിയാരം വലിയാണ്ടി പീടികയിൽ വെച്ച് ഹാശിം അക്രമിക്കപ്പെടുകയായിരുന്നു.
അക്രമത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു കഴിഞ്ഞ ദിവസം പന്ന്യനൂർ കുരുംബക്കാവ് ക്ഷേത്ര പരിസരത്ത് കോൺഗ്രസ് - ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർചയായാണ് ഹാശിമിന് നേരെ അക്രമം നടന്നതെന്ന് പൊലീസ് കരുതുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Keywords: Thalassery, News, Kerala, Politics, Crime, Police, Congress, Conflict spreads in Panoor; Congress leader attacked.

