Allegation | മരണവീട്ടിൽ സംഘർഷം: പൊലീസിന്റെ അതിക്രമം എന്നാരോപിച്ച് യുവാവ്

 
Police misconduct Kerala, youth police allegation funeral dispute
Police misconduct Kerala, youth police allegation funeral dispute

Photo Credit: Facebook/ Kerala Police Drivers

● ശംഖുമുഖം ഡൊമസ്റ്റിക് എയർപോർട്ടിനു സമീപം ചിത്രനഗർ സ്വദേശി ദത്തൻ ജയൻ ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
● ദത്തന്റെ അമ്മയുടെ ബന്ധത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് സംഭവം നടന്നത്. 
● സഹോദരിയുടെ ഭർത്താവ് ജീവനൊടുക്കിയതിനെ തുടർന്ന് മരണദിവസം ചെറിയ തർക്കമുണ്ടായി. 
● ദത്തന്റെ സുഹൃത്ത് ആദിത്യനാണ് ഈ വിവരം പൊലീസിൽ അറിയിച്ചത്.

തിരുവനന്തപുരം: (KVARTHA) മരണ വീട്ടിൽ ചെറിയ തർക്കമുണ്ടായതിനെ തുടർന്ന് എത്തിയ പൊലീസ് തന്നെ വളഞ്ഞിട്ട് തല്ലിയെന്ന ഗുരുതരമായ ആരോപണവുമായി യുവാവ് രംഗത്ത്. ശംഖുമുഖം ഡൊമസ്റ്റിക് എയർപോർട്ടിനു സമീപം ചിത്രനഗർ സ്വദേശി ദത്തൻ ജയൻ (25) ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ദത്തന്റെ അമ്മയുടെ ബന്ധത്തിലുള്ള സഹോദരിയുടെ വീട്ടിലാണ് സംഭവം നടന്നത്. സഹോദരിയുടെ ഭർത്താവ് ജീവനൊടുക്കിയതിനെ തുടർന്ന് മരണദിവസം ചെറിയ തർക്കമുണ്ടായി. ദത്തന്റെ സുഹൃത്ത് ആദിത്യനാണ് ഈ വിവരം പൊലീസിൽ അറിയിച്ചത്. എന്നാൽ, പ്രശ്നം പരിഹരിക്കാനല്ല, മറിച്ച് ലാത്തിവീശി ആളുകളെ ഓടിക്കുകയും തന്നെ വളഞ്ഞിട്ട് തല്ലുകയുമായിരുന്നുവെന്നാണ് ദത്തന്റെ ആരോപണം.

ചെവി, താടിയെല്ല് എന്നിവ പൊട്ടുകയും ശരീരമാസകലം മുറിവുകളേൽക്കുകയും ചെയ്ത ദത്തൻ, വലിയതുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാനൊരുങ്ങുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ പൊലീസിന്റെ ഈ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചതോടെ ഭീഷണികൾ നേരിട്ട ദത്തന്, ജൂസ് കടയിലെ ജോലി നഷ്ടമായതായും പറയുന്നു.

അതേസമയം മരണവീട്ടിലുണ്ടായ തർക്കം പരിഹരിക്കാൻ മൂന്നു തവണയാണ് പൊലീസിന് പോകേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. മദ്യപിച്ചു ബഹളം ഉണ്ടാക്കിയവരെ വിരട്ടിവിടുകയാണുണ്ടായതെന്നും ദത്തൻ എന്ന യുവാവിന് മർദനമേറ്റത് എങ്ങനെയെന്ന് അറിയില്ലെന്നും പൊലീസ് പറയുന്നു. പരാതി അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.

ഈ വാർത്ത പങ്കുവെയ്ക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്!

A youth accuses police of excessive force during a funeral dispute. Police deny the claim, but an investigation is underway after the incident went viral.

#PoliceMisconduct #FuneralDispute #YouthAccusesPolice #ThiruvananthapuramNews #KeralaNews #PoliceInvestigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia