Complaint | പശു പറമ്പില്‍ കയറിയതിന് ദളിത് യുവതിയെ ഭൂവുടമ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി

 


ADVERTISEMENT

കൊപ്പാള്‍: (www.kvartha.com) പശു പറമ്പില്‍ കയറിയതിന് ദളിത് യുവതിയെ ഭൂവുടമ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. കര്‍ണാടകയിലെ കൊപ്പാള്‍ ജില്ലയിലാണ് സംഭവം. വീടിന് മുന്നിലെ തൂണില്‍ കെട്ടിയിട്ട് ആക്രമിക്കുകയും ചെരിപ്പ് കൊണ്ട് അടിക്കുകയും ജാതിപരമായ അധിക്ഷേപം നടത്തിയെന്നുമാണ് പരാതി.

Aster_MIMS

ഫെബ്രുവരി മൂന്നിന് രാംപൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഭൂവുടമയായ അമരേഷ് കുമ്പാറിനെതിരെ ദലിത് നിയമപ്രകാരം കനകഗിരി പൊലീസ് കേസെടുത്തതായി ദലിത് വോയിസ് എന്ന സംഘടന അറിയിച്ചു. അതേസമയം കുമ്പാര്‍ വര്‍ഷങ്ങളായി തുടരുന്ന പതിവ് രീതിയാണിതെന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

Complaint | പശു പറമ്പില്‍ കയറിയതിന് ദളിത് യുവതിയെ ഭൂവുടമ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി

Keywords: News, National, Karnataka, Crime, attack, Police, Woman, Complaint that woman attacked by the landowner for entering the cow field.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia