വയോധികയുടെ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് മോഷ്ടാവ് 17 പവനും പണവും കവര്‍ന്നതായി പരാതി
Oct 24, 2021, 16:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കടുത്തുരുത്തി: (www.kvartha.com 24.10.2021) വയോധികയുടെ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് മോഷ്ടാവ് 17 പവനും അയ്യായിരത്തോളം രൂപയും കവര്‍ന്നതായി പരാതി. തനിച്ച് താമസിക്കുന്ന കടുത്തുരുത്തി പാലക്കര മാമല വീട്ടില്‍ ത്രേസ്യാമ്മ മാത്യുവിന്റെ വീട്ടിലാണ് കവര്‍ച നടന്നത്. ശനിയാഴ്ച പുലര്‍ചെ 4.30 മണിയോടെ ത്രേസ്യാമ്മ എഴുന്നേറ്റപ്പോഴാണ് സംഭവമറിയുന്നത്.
അടുക്കളവശത്തെ രണ്ട് പാളിയായിട്ടുള്ള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. രു മുറിക്കുള്ളിലെ മേശയില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് സമീപത്തെ അലമാര തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ത്രേസ്യാമ്മ കിടന്നിരുന്ന മുറിയില്‍ സൂക്ഷിച്ചിരുന്നതാണ് നഷ്ടപ്പെട്ട പണം. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Gold, Robbery, Crime, Case, Police, Complaint that smashed kitchen door and stole gold and money
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

