SWISS-TOWER 24/07/2023

Police Booked | യുവതിയുടെ വീട്ടില്‍ കയറി നിരന്തരം അതിക്രമം കാട്ടുന്നതായി പരാതി; എസ്‌ഐക്കെതിരെ കേസ്

 


നെടുമങ്ങാട്: (www.kvartha.com) യുവതിയുടെ വീട്ടില്‍ കയറി നിരന്തരം അതിക്രമം കാട്ടുന്നതായി പരാതിയില്‍ എസ്‌ഐക്കെതിരെ കേസ്. ആലപ്പുഴ റെയില്‍വേ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ശാനിഫിനെതിരെയാണ് വലിയമല പൊലീസ് കേസെടുത്തത്. റിസാന എന്ന യുവതിയാണ് പരാതിക്കാരി. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: റിസാനയുടെ അയല്‍വാസിയായ എസ്‌ഐ ശാനിഫുമായി വഴിയുടെ പേരില്‍ സിവില്‍ കേസ് നടക്കുകയാണ്. ശാനിഫിന്റെ വസ്തുവിലേക്ക് പരാതിക്കാരിയുടെ വസ്തുവില്‍ നിന്ന് വഴിവെട്ടാന്‍ സ്ഥലം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇയാളുടെ അതിക്രമമെന്ന് പരാതിയില്‍ പറയുന്നു. മാര്‍ച് 28ന് രാത്രി 12.30 മണിയോടെ ശാനിഫും കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറുകയായിരുന്നു. 
Aster mims 04/11/2022

Police Booked | യുവതിയുടെ വീട്ടില്‍ കയറി നിരന്തരം അതിക്രമം കാട്ടുന്നതായി പരാതി; എസ്‌ഐക്കെതിരെ കേസ്

മുറ്റത്ത് അടുക്കി വച്ചിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ബഹളം കേട്ട് പുറത്തിറങ്ങിയ റിസാനയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. യുവതിയും മകളും മാത്രമാണ് വീട്ടിലുള്ളത്. വണ്ടിയിടിച്ച് കൊലപ്പെടുത്തുമെന്ന് എസ്.ഐ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും യുവതി പറയുന്നു. നേരത്തെയും നിരവധി തവണ ഇയാള്‍ അതിക്രമം കാട്ടിയിരുന്നതായും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പറയുന്നു. 

Keywords:  News, Kerala, Case, Police, Crime, Complaint, Complaint that SI entered the woman's house and violated it; Police booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia