കോഴിക്കോട് മെഡികല്‍ കോളജിലെത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദിച്ചതായി പരാതി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 19.01.2022) മെഡികല്‍ കോളജിലെത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദിച്ചതായി പരാതി. വയനാട് സ്വദേശിനി സക്കീനയാണ് തന്നെ മര്‍ദിച്ചെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. മകനും ഭാര്യയ്ക്കും മകന്റെ കുഞ്ഞിനുമൊപ്പം മെഡികല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെത്തിയതായിരുന്നു സക്കീന.

അകത്തുള്ള മരുമകള്‍ക്ക് ചികിത്സാ രേഖകള്‍ കൈമാറാന്‍ വേണ്ടി അകത്തേക്ക് പ്രവേശിക്കാനൊരുങ്ങിയപ്പോഴാണ് സുരക്ഷാ ജീവനക്കാരന്‍ സക്കീനയെ തള്ളി മാറ്റിയതെന്നും തുടര്‍ന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും സക്കീന പറയുന്നു.

കോഴിക്കോട് മെഡികല്‍ കോളജിലെത്തിയ സ്ത്രീയെ സുരക്ഷാ ജീവനക്കാരന്‍ മര്‍ദിച്ചതായി പരാതി

സെക്യൂരിറ്റി തന്നെ പിടിച്ച് തള്ളി. ഉടന്‍ താന്‍ വിഡിയോ എടുത്തു. തുടര്‍ന്ന് തന്റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ച് വാങ്ങി മുഖത്ത് മര്‍ദിച്ചു. വലത് വശത്ത് ഇപ്പോള്‍ ഭയങ്കര വേദനയാണ്. സുരക്ഷാ ജീവനക്കാരനെ ഇനി കണ്ടാലും തിരിച്ചറിയുമെന്നും ചോദിക്കാന്‍ പോയ മകനും മര്‍ദനമേറ്റതായും സക്കീന പറഞ്ഞു.

Keywords:  Kozhikode, News, Kerala, Complaint, Woman, Medical College, Attack, Police, Treatment, Crime, Complaint that security attacked woman in Kozhikode medical college.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia