Complaint | കണ്ണൂർ കോട്ടയിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പൊലീസുകാരൻ പണം തട്ടാൻ ശ്രമിച്ചുവെന്ന് പരാതി


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (KVARTHA) സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാരൻ പണം ആവശ്യപ്പെട്ടതായി പരാതി. കണ്ണൂർ കോട്ടയിൽ സുരക്ഷ ഡ്യൂട്ടിയിലുള്ള സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. കോട്ടയിലെത്തിയ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി, ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടെന്നാണ് ആരോപണം.

കണ്ണൂർ, കൊല്ലം സ്വദേശികളായ യുവതി യുവാക്കളാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കോട്ടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രവീഷിനെതിരെയാണ് പരാതി. ഇടതനുകൂല പൊലീസ് അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറിയാണ് പ്രവീഷ്.
പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് സേനയിൽ തുടർച്ചയായി നടക്കുന്ന അച്ചടക്കരാഹിത്യം ജില്ലയിലെ പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്.