Complaint | മകനെ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി അമ്മയുടെ പണം തട്ടിയെടുത്തതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) മകനെ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് അമ്മയുടെ 13,70,300 രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തളിപ്പറമ്പിലെ കെ എന്‍ ഹേമജയുടെ(58) പരാതിയിലാണ് കേസ്.

തൃശൂര്‍ ചിറ്റിലപ്പിള്ളി അടാട്ട് പഞ്ചായത് പരിധിയില്‍പെട്ട പി സി സാഹിദ് അന്‍വര്‍ (30)ന്റെ പേരിലാണ് വഞ്ചനാ കേസെടുത്തത്. 2023 മാര്‍ച് 14 മുതല്‍ മകനെ ബിസിനസ് പങ്കാളിയാക്കാമെന്നും അതേ കംപനിയില്‍ ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്തായാണ് പരാതിയില്‍ പറയുന്നത്. പ്രതി നിര്‍ദേശിച്ച അകൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കിയിട്ടും നാളിതുവരെയായി ജോലിയോ പണമോതിരിച്ചു കിട്ടിയില്ലെന്നാണും പരാതിയില്‍ പറയുന്നു. സഹിദ് അന്‍വറിന്റെ പേരില്‍ പൊലീസ് വഞ്ചനാ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Complaint | മകനെ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കി അമ്മയുടെ പണം തട്ടിയെടുത്തതായി പരാതി

Keywords:  Thalipparamba, Money, Fraud, Job, Mother, Son, Complaint, News, Kerala, Complaint that money stolen by promising to make business partner.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia