ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എഴുതിവച്ചതായി പരാതി; വിളിച്ച് ശല്യം ചെയ്ത 2 പേര്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കട്ടപ്പന: (www.kvartha.com 27.08.2021) ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എഴുതിവച്ചതായി പരാതി. നമ്പര്‍ എഴുതിവച്ച വ്യക്തിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം വീട്ടമ്മയുടെ നമ്പറിലേക്ക് വിളിച്ച് ശല്യം ചെയ്ത രണ്ടുപേരെ പൊലീസ് പിടികൂടി. കുമളി സ്വദേശി സുരേഷ് (34), കട്ടപ്പന സ്വദേശി അജീഷ് (34) എന്നിവരാണ് പിടിയിലായത്. 
Aster mims 04/11/2022

ആദ്യതവണ കോള്‍ വന്നപ്പോള്‍ വീട്ടമ്മ ഫോണ്‍ കട്ട് ചെയ്തെങ്കിലും പിന്നീടും വിളികള്‍ തുടര്‍ന്നതോടെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തി. 

ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എഴുതിവച്ചതായി പരാതി; വിളിച്ച് ശല്യം ചെയ്ത 2 പേര്‍ പിടിയില്‍

പ്രതികള്‍ മാപ്പ് പറഞ്ഞതോടെ വീട്ടമ്മ പരാതിയില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും സ്ത്രീകളെ ശല്യം ചെയ്തതിന് ഇരുവര്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു. ശുചിമുറിയുടെ കെട്ടിടത്തില്‍ നിന്നു വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പൊലീസ് നീക്കി.

Keywords:  Kattappana, News, Kerala, Arrest, Arrested, Complaint, Case, Custody, Crime, Police, Complaint that mobile phone number of woman written in the toilet at bus stand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia