Arrested | മകള്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതായി പരാതി; പിതാവ് അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) മകള്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ പിതാവ് അറസ്റ്റില്‍. മദ്യപിച്ചെത്തി നഗ്നത പ്രദര്‍ശനം നടത്തുകയും മര്‍ദിക്കുകയും നിത്യസംഭവമായതോടെ പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 30 തീയതി പെണ്‍കുട്ടി കിടക്കുന്ന മുറിയിലെത്തി പിതാവ് നഗ്നത പ്രദര്‍ശനം നടത്തിയെന്നും പരാതിയില്‍ പറയുന്നു.

നാലാം തീയതി മദ്യപിച്ചെത്തി ക്രൂരമായി മര്‍ദിക്കുകയും ചെയ്തെന്നും പെണ്‍കുട്ടി മൊഴി നല്കി. ദിവസവും മദ്യപിച്ചെത്തി അമ്മയെയും പെണ്‍കുട്ടിയെയും മര്‍ദ്ദിക്കാറുണ്ടെന്നും ആയുധങ്ങള്‍ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പെണ്‍കുട്ടി നല്കിയ മൊഴിയിലുണ്ടെന്നും പൊലീസ് പറഞ്ഞു.
Keywords: Thrissur, News, Kerala, Complaint, Crime, Father, Daughter, Police, Arrest, Arrested, Complaint that misbehaving against girl; Man arrested.